കോന്നി: മുറിഞ്ഞകൽ-അതിരുങ്കൽ റോഡ് തകർച്ച ജനങ്ങളെ വലക്കുന്നു. പുനലൂർ-മൂവാറ്റുപുഴ പാതയിൽനിന്ന് ബന്ധിക്കുന്ന അതിരുങ്കൽ -മുറിഞ്ഞകൽ റോഡ് വർഷങ്ങളായി ടാർ ചെയ്ത് നവീകരിച്ചിട്ട്. ബി.എം ആൻഡ് ബി.സി ടാർ ചെയ്ത റോഡിൽ ടിപ്പറുകൾ കടന്നുപോകുന്നു. റോഡ് പലയിടത്തും ടാറിങ് ഇളകി കുഴി രൂപപ്പെട്ടിട്ടുണ്ട്. ടാർ ചെയ്ത റോഡിൽ വളവിലും മറ്റും കുഴി രൂപപ്പെട്ടത് ഇരുചക്ര വാഹന യാത്രക്കാർക്ക് അടക്കം ഭീഷണിയായി തീർന്നിട്ടുണ്ട്. അതിരുങ്കൽ, കുളത്തുമൺ, പോത്തുപാറ, കൂടൽ, പുന്നമൂട് തുടങ്ങി വിവിധ സ്ഥലങ്ങളിൽ ജനം സഞ്ചരിക്കുന്നതും ഇതുവഴിയാണ്. മുമ്പ് കോന്നി എം.എൽ.എയുടെ ഫണ്ടിൽനിന്ന് മുറിഞ്ഞകൽ-അതിരുങ്കൽ-പുന്നമൂട്-രാജഗിരി റോഡിന് 15 കോടി അനുവദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.