കെ.എസ്.ആർ.ടി.സി അടൂർ ഡിപ്പോയിൽ വെള്ളമില്ല; ജീവനക്കാരും യാത്രക്കാരും വലയുന്നു

അടൂർ: കെ.എസ്.ആർ.ടി.സി അടൂർ ഡിപ്പോയിൽ വെള്ളമില്ല. പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനാവാതെ യാത്രക്കാരും ജീവനക്കാരും ഒരുപോലെ വലയുന്നു. ഇവിടെ മൂന്ന് കുഴൽക്കിണറുണ്ടെങ്കിലും ഒരെണ്ണം മാത്രമാണ് പ്രവർത്തിക്കുന്നത്. കാലപ്പഴക്കം മൂലം ഒരെണ്ണം കൂടുതൽ വെള്ളം പമ്പ് ചെയ്യാനാവാത്ത അവസ്ഥയിലുമാണ്. അടുത്തിടെ ഒരു കുഴൽക്കിണർ ക്ലീൻ ചെയ്ത് തകരാർ പരിഹരിച്ചെങ്കിലും പിന്നീട് മോട്ടോർ കത്തിപ്പോയി. തകരാർ പരിഹരിക്കണമെങ്കിൽ ഫണ്ട് അനുവദിക്കേണ്ടിവരും. ജല അതോറിറ്റിയുടെ പൈപ്പ് കണക്​ഷൻ ഉണ്ടെങ്കിലും പാലം പണി നടക്കുന്നതിനാൽ നേരത്തേ വിച്ഛേദിക്കുകയും ഒരാഴ്ച മുമ്പ്​ വീണ്ടും കണക്​ഷൻ നൽകുകയും ചെയ്തിരുന്നു. എന്നാൽ, ഡിപ്പോ കവാടത്തിൽ പൈപ്പ് പൊട്ടിയതിനാൽ വെള്ളം പൈപ്പിൽ കയറുന്നില്ല. ഇതുമൂലം ഡിപ്പോയിൽ തുള്ളി വെള്ളമില്ലാത്ത അവസ്ഥയാണ്. ഇവിടെനിന്ന്​ കിലോമീറ്റർ താണ്ടി പന്തളം ഡിപ്പോയിൽ എത്തിയാണ് ബസ് കഴുകുന്നത്. ഇതിന്​ ഡീസൽ നഷ്ടപ്പെടുത്തി അവിടെ പോകണം. മെക്കാനിക്കൽ ജീവനക്കാർക്ക് പണി കഴിഞ്ഞ് കുളിക്കാൻ സൗകര്യമില്ല എന്നത് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.