കെ.എസ്​.ആർ.ടി.സി ഡിപ്പോ പ്രവർത്തനം പൂർണമായും പുതിയ കെട്ടിടത്തിൽ

ptlth1 lead യാർഡിന്‍റെ പണികൾ കുറെക്കൂടി പൂർത്തിയാകാനുണ്ട്​ പത്തനംതിട്ട: പത്തനംതിട്ട കെ.എസ്​.ആർ.ടി.സി ഡിപ്പോയുടെ പ്രവർത്തനം പൂർണതോതിൽ പുതിയ സമുച്ചയത്തിൽനിന്ന്​ ആരംഭിക്കുന്നു. അടുത്ത ആഴ്ച മുതൽ മുഴുവൻ ബസുകളും ഇവിടെനിന്നാകും പുറപ്പെടുക. വാണിജ്യസമുച്ചയം നിർമിക്കുന്നതിന്‍റെ ഭാഗമായി ഏഴുവർഷം മുമ്പാണ്​ പ്രവർത്തനം പുതിയ ബസ്​ സ്​റ്റാൻഡിലേക്ക്​ മാറ്റിയത്​. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനുമുമ്പ്​ ഉദ്​ഘാടനം നടന്നെങ്കിലും പൂർണതോതിൽ പ്രവർത്തിക്കാൻ കഴിഞ്ഞില്ല. ഓഫിസ്​ പ്രവർത്തനവും പിന്നീട്​ ശബരിമല സർവിസുകളും മാത്രമാണ്​ ആരംഭിച്ചത്​. യാർഡിന്‍റെയും ഓടകളു​ടെയും പണികൾ പൂർത്തിയായിരുന്നില്ല. യാർഡിന്‍റെ പണികൾ കുറെക്കൂടി പൂർത്തിയാകാനുണ്ട്​. വാണിജ്യ സമുച്ചയത്തിലെ ശേഷിക്കുന്ന കടമുറികളുടെ ലേലം അടുത്ത അഞ്ചിന്​ നടത്തും. 34 കടമുറികൾ ഇനിയും ലേലം ചെയ്യാനുണ്ട്​​. 15 വർഷത്തേക്കാകും കടമുറികൾ ലേലത്തിൽ നൽകുകയെന്ന്​ ഡി.ടി.ഒ തോമസ്​ മാത്യു പറഞ്ഞു. ഭിത്തി കെട്ടിയിരിക്കുന്ന മുറികൾ ആവശ്യമെങ്കിൽ നീക്കി വിശാലമായ ഒറ്റമുറിയാക്കാനും സൗകര്യമുണ്ട്​. കടമുറികൾ മുഴുവൻ ലേലത്തിൽ ഒരു വ്യക്തിക്ക്​ ​ നൽകാനാണ്​​ തീരുമാനം. 7000 സ്ക്വയർഫീറ്റാണ്​ നൽകുന്നത്.​ ഓരോ മുറിയും ഓരോരുത്തർക്കും നൽകി പണം പിരിക്കുന്നത്​​​ ബുദ്ധിമുട്ടായതിനാലാണ്​ ഇങ്ങനെയൊരു തീരുമാനത്തിൽ എത്തിയത്. ​ ലേലംകൊണ്ടയാൾ മുഴുവൻ തുകയും ഒന്നിച്ച്​ അടക്കണം. ​ലേലം പിടിക്കുന്നയാൾക്ക്​ ​ മറ്റുള്ളവർക്ക്​ കടമുറി നൽകാം. പടം.....mail........ പത്തനംതിട്ട പുതിയ കെ.എസ്​.ആർ.ടി.സി സമുച്ചയം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.