പത്തനംതിട്ട: നഗരസഭയുടെ 2022-23 സാമ്പത്തിക വർഷത്തെ പൊതുലേലം ഭരണസമിതി ഉറപ്പിച്ചുനൽകി. ഉൾപ്പെടുത്തിയിരിക്കുന്ന പലതിലും തുക തീരെ കുറവായതിനാൽ പുനർലേലം വേണമെന്ന യു.ഡി.എഫിന്‍റെ ആവശ്യം നിരാകരിച്ച് ഭരണ സമിതി ലേലം ഉറപ്പിക്കുകയായിരുന്നു. ഇത് നഗര സഭക്ക് സാമ്പത്തികമായി വലിയ നഷ്ടമുണ്ടാക്കുമെന്നും യു.ഡി.എഫിന് പ്രതിഷേധമുണ്ടെന്നും അതിനാൽ മുഴുവൻ യു.ഡി.എഫ് കൗൺസിലർമാരുടെ വിയോജനം അറിയിക്കുകയാണെന്നും പാർലമെന്‍ററി പാർട്ടി ലീഡർ കെ. ജാസിംകുട്ടി കൗൺസിലിനെ അറിയിച്ചു. നഗരത്തിലെ അനധികൃത കെട്ടിട നിർമാണങ്ങൾ, നിയമവിരുദ്ധ മണ്ണെടുപ്പ്, കുടുംബശ്രീ പ്രവർത്തനങ്ങളിലെ അപാകത, തെരുവുവിളക്ക് പരിപാലനം, മാലിന്യസംസ്കരണം, ജലാശയ സംരക്ഷണം, എന്നിവയിലെല്ലാം ചർച്ച നടന്നു. അനധികൃത കെട്ടിട നിർമാണത്തിനും നിയമവിരുദ്ധ മണ്ണെടുപ്പിനെതിരെയും കർശന നടപടിയുണ്ടാകുമെന്നും നഗരസഭ അധ്യക്ഷൻ അഡ്വ. സക്കീർ ഹുസൈൻ മറുപടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.