പന്തളം: വെള്ളക്കെട്ട് ഒഴിവാക്കാൻ മുടക്കിയ കോടികൾ വെള്ളത്തിലായി. മഴ സമയങ്ങളിൽ എം.സി റോഡിലെ അവസ്ഥ കണ്ടാൽ ഇത് ബോധ്യമാകും. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ വേനൽ മഴയിൽ മെഡിക്കൽ മിഷൻ ജങ്ഷനും പരിസരവും വെള്ളത്തിൽ മുങ്ങി. എം.സി റോഡ് വികസന ഭാഗമായി പലപ്പോഴായി കോടികൾ മുടക്കി നവീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ഇതിൽ ടൗണുകളിലെയും മറ്റും വെള്ളക്കെട്ട് ഒഴിവാക്കാൻ ഓടകളുടെ നവീകരണത്തിനും മറ്റുമാണ് ഏറ്റവും കൂടുതൽ തുക ചെലവഴിച്ചത്. എന്നാൽ, ഫലപ്രദമായ രീതിയിൽ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി ഉണ്ടായിട്ടില്ലെന്നാണ് അനുഭവം. മെഡിക്കൽ മിഷൻ റോഡ് പൂർണമായും വെള്ളത്തിൽ മുങ്ങിയതോടെ ചെറുവാഹനങ്ങൾ ഏറെ സാഹസപ്പെട്ടാണ് ഇതുവഴി കടന്നുപോയത്. ഓടകളെ കാഴ്ച വസ്തുക്കളാക്കി ടൗൺ ഭാഗത്ത് മഴവെള്ളം പൂർണമായും റോഡിലൂടെയാണ് ഒഴുകിയത്. വെള്ളത്തോടൊപ്പം ഒഴുകയെത്തിയ ചളിയും മണ്ണും റോഡിന്‍റെ പലഭാഗങ്ങളിലും നിരന്നു. മഴവെള്ളം കുത്തിയൊലിച്ചതിനാൽ കാൽനട യാത്രക്കാർ ഏറെ സാഹസപ്പെട്ടാണ് റോഡ് മുറിച്ചുകടന്നത്. റോഡിന്‍റെ രണ്ടു ഭാഗങ്ങളിൽനിന്നും വെള്ളം ഒഴുകിയെത്തിയതോടെയാണ് റോഡ് വെള്ളത്തിൽ മുങ്ങിയത്. പല ഭാഗങ്ങളിലും മാലിന്യം നിറഞ്ഞ് ഓടകൾ അടഞ്ഞനിലയിലാണ്. ഫോട്ടോ: എം.സി റോഡിൽ മെഡിക്കൽ മിഷൻ ജങ്ഷനിലെ വെള്ളക്കെട്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.