കനത്ത മഴയിൽ വീട് തകർന്നു

പന്തളം: കനത്ത മഴയിൽ വീട് നിലംപതിച്ചു. കുരമ്പാല പെരുമ്പുളിക്കൽ പനച്ചക്കൽ പുത്തൻവീട്ടിൽ അനിൽകുമാറി‍ൻെറ വീടാണ് ഞായറാഴ്ച അർധരാത്രി തകർന്നുവീണത്. അനിൽകുമാറും ഭാര്യ ഉഷാകുമാരിയും മകൾ ധനലക്ഷ്​മിയുമാണ് ഇവിടെ താമസിച്ചിരുന്നത്. എന്നാൽ, ഇവർ ഒരാഴ്ചയായി കൊടുമൺ അങ്ങാടിക്കൽ വീട്ടിലായതുകൊണ്ട് അപകടം ഒഴിവായി. രണ്ട്​ മുറി, വരാന്ത, അടുക്കള ഉൾപ്പെടുന്ന ഓടിട്ട വീടാണ്. മുകൾഭാഗം പൂർണമായും തകർന്നുവീഴുകയായിരുന്നു. ഫോട്ടോ: മഴയത്ത് നിലംപതിച്ച അനിൽകുമാറി‍ൻെറ വീട്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.