അംബേദ്കർ ഗ്രാമം: കോന്നിക്ക്​ മൂന്നുകോടി അനുവദിച്ചു

കോന്നി: അംബേദ്കർ ഗ്രാമം പദ്ധതിപ്രകാരം കോന്നി നിയോജക മണ്ഡലത്തിലെ മൂന്ന് കോളനികളുടെ സമഗ്ര വികസനത്തിനായി മൂന്നുകോടി രൂപ അനുവദിച്ചു. രണ്ട്​ പട്ടികജാതി കോളനികൾക്കും ഒരു പട്ടികവർഗ കോളനിക്കും ഓരോ കോടി രൂപ വീതം ഭരണാനുമതിയായി. കലഞ്ഞൂർ പഞ്ചായത്തിലെ പാടം ഇരുട്ടുതറ ലക്ഷംവീട് കോളനി, സീതത്തോട് പഞ്ചായത്തിലെ ഇടുപ്പ്കല്ല് കൊച്ചാണ്ടി കോളനി, അരുവാപ്പുലം പഞ്ചായത്തിലെ കാട്ടത്തി കൊട്ടാമ്പാറ പട്ടികവർഗ കോളനി എന്നിവക്കാണ്​ തുക അനുവദിച്ചത്. റോഡ് നിർമാണം, വീട് പുനരുദ്ധരിക്കൽ, കുടിവെള്ളം എത്തിക്കൽ, സംരക്ഷണ ഭിത്തികളുടെ നിർമാണം തുടങ്ങിയവക്ക്​ തുക വിനിയോഗിക്കും. പട്ടികജാതി കോളനികളുടെ നിർവഹണച്ചുമതല ജില്ല പട്ടികജാതി വികസന ഓഫിസർക്കും പട്ടികവർഗ കോളനിയുടെ നിർവഹണച്ചുമതല ജില്ല പട്ടികവർഗ വികസന ഓഫിസർക്കുമായിരിക്കും. നിർമാണച്ചുമതല സംസ്ഥാന നിർമിതി കേന്ദ്രത്തിനാണ്​. ബന്ധപ്പെട്ട കോളനി യോഗങ്ങളും ഊരുകൂട്ടവും വിളിച്ചുചേർത്ത് വികസന പ്രശ്നങ്ങൾ ചർച്ചചെയ്യുമെന്ന്​ കെ.യു. ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.