കർഷകരെ കണ്ണീരിലാഴ്ത്തി വേനൽമഴ

പന്തളം: പത്തനംതിട്ട-ആലപ്പുഴ ജില്ലയുടെ അതിർത്തി പങ്കിടുന്ന വിശാലമായ കരിങ്ങാലി ചിറ്റിലപ്പാടത്തെ 140 ഏക്കർ പാടശേഖരത്തിൽ വിളവെടുപ്പിന്​ പാകമായ ജ്യോതി ഇനത്തിൽപെട്ട നെല്ല്​ ശക്തമായ കാറ്റിലും മഴയിലും പൂർണമായും നശിച്ചു. കഴിഞ്ഞ ഡിസംബറിലായിരുന്നു നെല്ല്​ വിതച്ചത്. 49 പേർ ചേർന്നാണ് വിശാലമായ പാടശേഖരത്തിൽ കൃഷി ഇറക്കിയത്. എല്ലാ വർഷവും സപ്ലൈകോ കർഷകരിൽനിന്ന്​ നെല്ല് സംഭരിക്കും. 110 മുതൽ 120 ദിവസം വരെയെത്തി വിളവെടുക്കാൻ പാകമായ നെല്ലാണ് ഉപയോഗശൂന്യമായതെന്ന് ചിറ്റിലപാടം നെല്ലുൽപാദക സമിതി പ്രസിഡന്‍റ്​ കെ.എൻ. രാജൻ, സെക്രട്ടറി വർഗീസ് ജോർജ് എന്നിവർ പറഞ്ഞു. - ഫോട്ടോ: കാറ്റിൽ നശിച്ച ചിറ്റിലപ്പാടത്തെ നെൽകൃഷി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.