അടൂർ: ആസാദീ കാ അമൃത് മഹോത്സവ സമിതി നേതൃത്വത്തിൽ വേലുത്തമ്പി ദളവ അനുസ്മരണ സമ്മേളനം മിസോറം മുൻ ഗവർണർ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്തു. നാടിൻെറ വികസനം ഭൗതിക നേട്ടങ്ങൾക്കായി മാത്രമാകരുതെന്നും നാടിനോടും ജനങ്ങളോടും പ്രതിബദ്ധത ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തകർ ഉള്ളടത്തോളം കാലം സംസ്ഥാന സർക്കാറിൻെറ ദേശവിരുദ്ധ നയങ്ങൾ വിലപ്പോവില്ലെന്നും കുമ്മനം പറഞ്ഞു. സംഘാടക സമിതി ജില്ല അധ്യക്ഷൻ എം.കെ. അരവിന്ദൻ അധ്യക്ഷതവഹിച്ചു. ജന്മഭൂമി ജനറൽ മാനേജർ കെ.ബി. ശ്രീകുമാർ, ആർ.എസ്.എസ് തിരുവനന്തപുരം സംഭാഗ് കാര്യവാഹ് വി. മുരളീധരൻ, പുതുശ്ശേരി ശിവലോകാശ്രമം മഠാധിപതി ശങ്കരാനന്ദ തീർഥപാദ സ്വാമികൾ, വി. ഹരികൃഷ്ണൻ, സുരേഷ് മണ്ണടി, എം.ആർ. പ്രസാദ്, വി.ജെ. രാജ്മോഹൻ, എം.സി. വത്സൻ, സി.ബാബു, എ.സി. സുനിൽകുമാർ, വേണു, ഗോപാലകൃഷ്ണ ഗോഖലെ, ജയപ്രകാശ് എന്നിവർ സംസാരിച്ചു. PTL ADR Kummanam ആസാദീ കാ അമൃത് മഹോത്സ സമിതി നേതൃത്വത്തിൽ വേലുത്തമ്പി അനുസ്മരണവും പുഷ്പാർച്ചനയും മിസോറം മുൻ ഗവർണർ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.