പണിമുടക്ക്: കോന്നി

കോന്നി: പൊതു പണിമുടക്ക് കോന്നിയിൽ പൂർണം. രണ്ടാംദിനത്തിൽ കടകൾ തുറക്കാൻ ശ്രമിച്ചെങ്കിലും സമരാനുകൂലികൾ അടപ്പിച്ചു. കോന്നി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽനിന്ന്​ രാവിലെ ബസുകൾ പൊലീസ് സംരക്ഷണത്തിൽ സർവിസ് നടത്തിയെങ്കിലും പിന്നീട് ഓടിയില്ല. കമ്പോളങ്ങളും ധനകാര്യ സ്ഥാപനങ്ങളും പൂർണമായി അടഞ്ഞു കിടന്നു. വാഹനങ്ങൾ നിരത്തിലിറങ്ങിയില്ല. കോന്നിയിൽ പ്രകടനത്തിനുശേഷം ചേർന്ന പൊതുയോഗം സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം മലയാലപ്പുഴ മോഹനൻ ഉദ്​ഘാടനം ചെയ്തു. ഐ.എൻ.ടി. യു.സി ജില്ല സെക്രട്ടറി മോഹൻകുമാർ അധ്യക്ഷത വഹിച്ചു. സി.പി.ഐ കോന്നി മണ്ഡലം അസിസ്റ്റന്‍റ്​ സെക്രട്ടറി കെ. രാജേഷ്, എം.എസ്. ഗോപിനാഥൻ, ജി. ബിനുകുമാർ, കെ.പി. ശിവദാസ്, സന്തോഷ്‌ കെ. മാമൻ തുടങ്ങിയവർ സംസാരിച്ചു. ഏനാദിമംഗലം: ഗ്രാമ പഞ്ചായത്തിൽ പ്രകടനവും യോഗവും നടത്തി. സംയുക്ത ട്രേഡ് യൂനിയൻ ചെയർമാൻ ഐ.എൻ.ടി.യു.സി സംസ്ഥാന സമിതി അംഗം ഹരികുമാർ പൂതങ്കര അധ്യക്ഷത വഹിച്ചു. സി. ഐ.ടി.യു നേതാക്കളായ സാനന്ദൻ ഉണ്ണിത്താൻ, പ്രഫ. കെ.മോഹൻകുമാർ, പഞ്ചായത്ത് പ്രസിഡന്‍റ്​ ബി. രാജഗോപാലൻ നായർ, ശിവദാസൻ, എ.ഐ.ടി.യു.സി നേതാക്കളായ ആർ.സുഭാഷ്, മാങ്ങാട് സുരേന്ദ്രൻ, വാമദേവൻ, ഐ.എൻ.ടി.യു.സി നേതാക്കളായ ഷാനി ഇളമണ്ണൂർ, സജി റോയ്, ബെന്നി മാരൂർ, ഓൾ കേരള സോമിൽ തൊഴിലാളി അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽ മാരൂർ, എൻ.ജി.ഒ യൂനിയൻ ജില്ല സെക്രട്ടേറിയറ്റ് അംഗം രവിചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.