ഇന്ധനം കിട്ടാതെ വാഹനയാത്രികർ

പന്തളം: ദേശീയ പണിമുടക്ക്​ രണ്ടാം ദിനവും പന്തളത്ത് പൂർണം. വ്യാപാരസ്ഥാപനങ്ങളും സർക്കാർ ഓഫിസും വിദ്യാഭ്യാസ, വ്യവസായ സ്ഥാപനങ്ങളും തുറന്നില്ല. കെ.എസ്.ആർ.ടി.സിയും സ്വകാര്യബസുകളും നിരത്തിലിറങ്ങിയില്ല. ഓട്ടോറിക്ഷകളും ടാക്സികളും ഓടിയില്ല. സ്വകാര്യവാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങിയത്. ടൗണിലെ പെട്രോൾ പമ്പുകൾ ഹർത്താൽ അനുകൂലികൾ അടപ്പിച്ചതോടെ ദുരിതത്തിലായി. മുമ്പ് ഹർത്താൽ സമയങ്ങളിൽ ഒരുജീവനക്കാരനെയെങ്കിലും നിയോഗിച്ച് പമ്പുകൾ പന്തളത്ത് പ്രവർത്തിച്ചിരുന്നു. അത്യാവശ്യ യാത്രകൾക്ക്​ സ്വകാര്യവാഹനത്തിൽ നിരത്തിലിറങ്ങിയവർക്കാണ് ഇന്ധനക്ഷാമം തിരിച്ചടിയായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.