കിണറ്റിൽ അകപ്പെട്ട ആടിനെ രക്ഷപ്പെടുത്തി

അടൂർ: കിണറ്റിൽ അകപ്പെട്ട ആടിനെ അഗ്​നി-രക്ഷസേന രക്ഷപ്പെടുത്തി. കടമ്പനാട് തുവയൂർ വള്ളി തുണ്ടിൽ പുത്തൻ വീട്ടിൽ വാസുദേവ‍ൻെറ വീട്ടുമുറ്റത്തെ 25 അടി ആഴവും എട്ടടി വെള്ളവും ആൾമറയുമുള്ള കിണറ്റിലാണ് ആട് അകപ്പെട്ടത്. എടുക്കാൻ ഇറങ്ങിയയാൾക്ക്​ ശ്വാസതടസ്സം അനുഭവപ്പെട്ടതിനാൽ തിരികെ കയറി സേന സഹായം ആവശ്യപ്പെടുകയായിരുന്നു. സ്റ്റേഷൻ ഓഫിസർ വി.വിനോദ് കുമാറി‍ൻെറ നേതൃത്വത്തിൽ അസി. സ്റ്റേഷൻ ഓഫിസർ (ഗ്രേഡ്) ടി.എസ്. ഷാനവാസ്, ഫയർ ആൻഡ്​ റെസ്ക്യൂ ഓഫിസർമാരായ രഞ്ജിത്, കൃഷ്ണകുമാർ, രവി, അനീഷ്. പ്രദീപ് എന്നിവരാണ് ആടിനെ രക്ഷപ്പെടുത്തിയത്. PTL ADR Fire തുവയൂരിൽ കിണറ്റിൽ അകപ്പെട്ട ആടിനെ അഗ്​നിരക്ഷസേന രക്ഷപ്പെടുത്തിയപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.