കുലശേഖരപതി അംഗൻവാടി യാഥാർഥ്യമായി

പത്തനംതിട്ട: നഗരസഭ 21ാം വാർഡിൽ 78ാം നമ്പർ അംഗൻവാടിക്ക് സ്വന്തം കെട്ടിടം എന്ന സ്വപ്നം പൂവണിഞ്ഞു. വർഷങ്ങളായി പലയിടങ്ങളിലായി വാടകക്ക് പ്രവർത്തിച്ചിരുന്ന അംഗൻവാടിക്ക് സ്വന്തം കെട്ടിടം എന്നത് നാട്ടുകാരുടെ ആവശ്യമായിരുന്നു. വാർഡ് കൗൺസിലറായിരുന്ന കെ.എച്ച്. ഹൈദരാലി ഇതിനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു. അദ്ദേഹത്തി‍ൻെറ നിര്യാണത്തെ തുടർന്ന് കൗൺസിലറായി വിജയിച്ചുവന്ന ആമിന ഹൈദരാലി കെട്ടിടം പണിയാനുള്ള പ്രയത്നം തുടർന്നു. പ്രദേശവാസിയായ സാബിൽ വല്യപറമ്പിൽ വീട്ടിൽ പി.വി. മുഹമ്മദാണ് വസ്തു സൗജന്യമായി നൽകിയത്. അംഗൻവാടിക്ക് 27 ലക്ഷം രൂപയും അനുബന്ധ റോഡിന് 16 ലക്ഷം രൂപയും ചെലവഴിച്ചാണ് പദ്ധതി യാഥാർഥ്യമാക്കിയത്. അംഗൻവാടിയുടെ ഉദ്ഘാടനം വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് നഗരസഭ അധ്യക്ഷൻ ടി. സക്കീർ ഹുസൈൻ നിർവഹിക്കുമെന്ന് ഉപാധ്യക്ഷ ആമിന ഹൈദരാലി പറഞ്ഞു. Pholo. വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യുന്ന കുലശേഖരപതി അംഗൻവാടി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.