വൈദ്യുതി മുടക്കം പതിവാകുന്നു

മല്ലപ്പള്ളി: മൂശാരിക്കല, പരിയാരം പ്രദേശങ്ങളിലെ വൈദ്യുതി മുടക്കം ജനജീവിതം ദുസ്സഹമാക്കുന്നതായി പരാതി. പ്രഖ്യാപിത, അപ്രഖ്യാപിത വൈദ്യുതി മുടക്കം പതിവായിരിക്കുകയാണ്. രണ്ടാഴ്ചയിലേറെയായി രാവിലെ ഒമ്പതുമുതൽ വൈദ്യുതി ലൈനിലെ പണികളുടെ പേരിൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടക്കും. തുടർച്ചയായുള്ള ദിവസങ്ങളിലെ വൈദ്യുതി മുടക്കം നാട്ടുകാരെ വലക്കുകയാണ്​. മിക്കപ്പോഴും പറഞ്ഞ സമയത്ത് വൈദ്യുതി പുനഃസ്ഥാപിക്കാറുമില്ല. വന്നാൽ ഉടൻ വൈദ്യുതി ഇല്ലാതാകുന്ന അവസ്ഥയുമാണ്. പതിവായുള്ള വൈദ്യുതി മുടക്കം വ്യാപാര സ്ഥാപനങ്ങൾക്കും ഗാർഹിക ഉപഭോക്താക്കൾക്കും ദുരിതമായിരിക്കുകയാണ്. വൈദ്യുതി മുടക്കം ഒഴിവാക്കാൻ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.