ത്രീസ്റ്റാറിന് സംസ്ഥാന അവാർഡ്

പന്തളം: ചേരിക്കൽ ത്രീസ്റ്റാർ ക്ലബിന് നെഹ്‌റു യുവകേന്ദ്രയുടെ മികച്ച യൂത്ത് ക്ലബിനുള്ള അവാർഡ് ലഭിച്ചു. കേരള സോണിന്‍റെ സംസ്ഥാനതല പുരസ്കാരം ജില്ലയിൽനിന്ന് ആദ്യമായാണ്​ പന്തളം ചേരിക്കൽ പ്രവർത്തിക്കുന്ന ത്രീസ്റ്റാർ ക്ലബിന് ലഭിക്കുന്നത്. കേന്ദ്രമന്ത്രി വി. മുരളീധരൻനിന്ന് ക്ലബ് ഭാരവാഹികൾ ഏറ്റുവാങ്ങി. 14 ജില്ലകളിൽനിന്ന്​ 200ൽപരം സംഘടനകളുമായി മത്സരിച്ചാണ് ത്രീസ്റ്റാർ ഈ നേട്ടം കൈവരിക്കുന്നത്. ജില്ലയിലെ ഏറ്റവും മികച്ച സംഘടനയായി തെരഞ്ഞെടുത്തതിന് തൊട്ടുപിന്നാലെയാണ് ത്രീസ്റ്റാറിനെത്തേടി സംസ്ഥാന അവാർഡ് എത്തുന്നത്. ഫോട്ടോ: മികച്ച ക്ലബിനുള്ള പുരസ്കാരം കേന്ദ്രമന്ത്രി വി. മുരളീധരനിൽനിന്ന് ത്രീസ്റ്റാർ ക്ലബ് ഭാരവാഹികൾ ഏറ്റുവാങ്ങുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.