ഇസ്​ലാം സമാധാനത്തത്തിന്‍റെ ദൈവിക ദർശനം -പാളയം ഇമാം

പന്തളം: സമാധാനത്തിന്‍റെ ദൈവിക സന്ദേശമാണ് ഇസ്​ലാം ലോകത്തിനുമുമ്പിൽ സമർപ്പിക്കുന്നതെന്ന് പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി പറഞ്ഞു. കടയ്ക്കാട് മുസ്​ലിം ജമാഅത്തിന്‍റെ ആഭിമുഖ്യത്തിൽ നടത്തുന്ന മതപ്രഭാഷണ പരമ്പരയിൽ 'ആധുനിക കാലഘട്ടത്തിൽ ഇസ്​ലാമിക ജീവിതത്തിന്‍റെ പ്രസക്തി' വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ലോകത്ത് യുദ്ധവും രക്തച്ചൊരിച്ചിലുകളും വ്യാപകമാവുന്ന കാലത്ത് ഇസ്​ലാമിക മൂല്യങ്ങൾ പ്രചരിപ്പിക്കാൻ വിശ്വാസികൾക്കാകണമെന്നും അദ്ദേഹം പറഞ്ഞു. അനാഥകളെയും വിധവകളെയും മാത്രമാണ് യുദ്ധങ്ങൾ ലോകത്തിന് സമ്മാനിക്കുന്നത്. ജാതി-മത വ്യത്യാസങ്ങൾക്കതീതമായി എല്ലാവരോടും കാരുണ്യവും പരസ്പരസ്നേഹവും പ്രകടിപ്പിക്കാൻ വിശ്വാസികൾക്കാകണമെന്നും പാളയം ഇമാം പറഞ്ഞു. കടയ്ക്കാട് മുസ്​ലിം ജമാഅത്ത് ട്രഷറർ അബ്ദുൽമജീദ് കോട്ടവീട് അധ്യക്ഷത വഹിച്ചു. അബ്ദുൽബാസിത്ത് ഖാസിമി ഖിറാഅത്ത് നടത്തി. കമ്മിറ്റി അംഗം സിറാജുദ്ദീൻ ലബ്ബ സ്വാഗതവും ഷാനവാസ് ഖാൻ നന്ദിയും പറഞ്ഞു. മതപ്രഭാഷണം തിങ്കളാഴ്ച സമാപിക്കും. ഇന്ന് വൈകീട്ട് ഏഴിന് 'മുസ്​ലിം യുവതീയുവാക്കൾക്ക് മത വിദ്യാഭ്യാസത്തിന്‍റെ ആവശ്യകത' വിഷയത്തിൽ നിച്ച് ഓഫ് ട്രൂത്തിലെ മൗലവി സുബൈർ പീടിയേക്കൽ മുഖ്യപ്രഭാഷണം നടത്തും. ഫോട്ടോ: കടയ്ക്കാട് മുസ്​ലിം ജമാഅത്തിന്‍റെ ആഭിമുഖ്യത്തിൽ നടക്കുന്ന മതപ്രഭാഷണ പരമ്പരയിൽ പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി മുഖ്യപ്രഭാഷണം നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.