ചവറംപ്ലാവ് കുടിവെള്ള പദ്ധതി ആദ്യഘട്ട ട്രയൽ റൺ ഇന്ന്​

റാന്നി: ചവറംപ്ലാവ് കുടിവെള്ള പദ്ധതിയിൽ വിഭാവനം ചെയ്ത ഒന്നാംഘട്ടം നിർമാണം പൂർത്തിയായി. പദ്ധതിയുടെ ട്രയൽ റൺ വ്യാഴാഴ്ച രാവിലെ 10ന് നടക്കും. കിണർ, മോട്ടോർ പുര, ജലസംഭരണി, മോട്ടോർ സ്ഥാപിക്കൽ എന്നിവയാണ് പൂർത്തിയായത്. ചിറക്കൽ പടിയിൽ ആഞ്ഞിലിവേലിൽ കളത്തൂർ വീട്ടിൽ തോമസ് എ.ജോസഫ് സൗജന്യമായി നൽകിയ സ്ഥലത്താണ് കിണർ, മോട്ടോർ പുര എന്നിവ നിർമിച്ചത്. വാർഡ്​ അംഗം തൃക്കോമലയിൽ മേലേവീട്ടിൽ മുഹമ്മദ് ഖാൻ നൽകിയ സ്ഥലത്താണ് ജലസംഭരണി നിർമിച്ചത്. ആദ്യഘട്ട നിർമാണങ്ങൾക്ക് ജില്ല പഞ്ചായത്ത്‌ ഒരുകോടിയും കുടിവെള്ള വിതരണ സൊസൈറ്റി 10 ലക്ഷം രൂപയുമാണ് ചെലവഴിച്ചതെന്ന് മുഹമ്മദ് ഖാൻ പറഞ്ഞു. ചവറംപ്ലാവ് വാർഡിലെ മുഴുവൻ കുടുംബങ്ങൾക്കും അഞ്ചാം വാർഡിലെയും മൂന്നാംവാർഡിലെയും 100 കുടുംബങ്ങൾക്കുവീതവും കുടിവെള്ളം ലഭ്യമാക്കും. വ്യാഴാഴ്ച നടക്കുന്ന ട്രയൽ റൺ വിജയകരമായാൽ പദ്ധതിയുടെ രണ്ടാംഘട്ട നിർമാണം ആരംഭിക്കും. വിതരണ പൈപ്പുകളാണ് ഇനി സ്ഥാപിക്കാനുള്ളത്. Ptl rni - 1 water project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.