ഏഴംകുളം പഞ്ചായത്തിൽ ലൈഫിന്​ മുൻഗണന

അടൂർ: ലൈഫ് പദ്ധതിക്കും വനിത ക്ഷേമത്തിനും ഊന്നൽ നൽകി ഏഴംകുളം പഞ്ചായത്തിന്‍റെ 2022-23 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരിപ്പിച്ചു. 69.73 കോടി രൂപ വരവും 66.69 കോടി രൂപ ചെലവും 3.03 കോടി മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. ഭവന നിർമാണം ലൈഫ് ഭവന പദ്ധതി ഉൾപ്പെടെ 26.60 കോടിയണ് ബജറ്റിൽ ഉൾപ്പെടുത്തിയത്. വനിത ക്ഷേമത്തിന് ഒരുകോടി രൂപയും ഉൾപ്പെടുത്തി. കൃഷി അനുബന്ധ മേഖലക്ക് 30 ലക്ഷം, മൃഗസംരക്ഷണം 21,5000, യുവജനക്ഷേമം 80 ലക്ഷം, വികലാംഗ ക്ഷേമം 24 ലക്ഷം രൂപവീതം ഉൾപ്പെടുത്തി. മാലിന്യ സംസ്കരണ പ്ലാന്‍റിന് സ്ഥലം വാങ്ങാൻ 10 ലക്ഷവും ഏഴംകുളം മൃഗാശുപത്രിക്ക് സ്ഥലം വാങ്ങാൻ 10 ലക്ഷവും നീക്കിവെച്ചു. കൂടാതെ ശുചിത്വം, മാലിന്യ പരിപാലനം, കുടിവെള്ള വിതരണം, പട്ടികജാതി വികസനം, അംഗൻവാടി വികസനം, ആയുർവേദം, അലോപ്പതി, ഹോമിയോ ആവശ്യങ്ങൾ, മാലിന്യ സംസ്കരണം എന്നിവക്കെല്ലാം ബജറ്റിൽ പ്രത്യേക പരിഗണന നൽകിയിട്ടുണ്ട്. ലിംഗ സമത്വ കാമ്പയിൻ, സ്മാർട്ട് കൃഷി ഭവൻ, സുജലം, ബഡ്സ്​ സ്കൂൾ, പൊതുകുളം സംരക്ഷണം, തുടർവിദ്യാഭ്യാസം, ലൈബ്രറികൾക്ക് സഹായം, പഞ്ചായത്ത് കോൺഫറൻസ് ഹാൾ, കമ്യൂണിറ്റി ഹാൾ നവീകരണം, പൊതുകുളങ്ങളുടെ സംരക്ഷണം എന്നിവക്ക്​ നിലവിലേതിനെക്കാൾ ഇരട്ടി തുക വകയിരുത്തും. ജനങ്ങളുടെ മനസ്സറിഞ്ഞ ബജറ്റാണ് ഇത്തവണ അവതരിപ്പിച്ചതെന്ന് പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ. ആർ. ജയൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.