പത്തനംതിട്ട: സാമൂഹികപ്രവർത്തക ഡോ. എം. എസ്. സുനിലിന്‍റെ 241മത്തെ സ്നേഹ ഭവനം പുതുശ്ശേരിഭാഗം വലിയപനങ്കാവിൽ വിധവയായ അമ്പിളിക്കും രണ്ട് കുഞ്ഞുങ്ങൾക്കുമായി പണിതു നൽകി. വിദേശ മലയാളിയായ ജോസ് കരികുളത്തിന്‍റെയും മേരിയുടെയും സഹായത്തിലാണ് വീട് നിർമിച്ചത്. വീടിന്‍റെ താക്കോൽ ദാനവും ഉദ്ഘാടനവും നടി പ്രിയങ്ക നായർ നിർവഹിച്ചു. മൂന്ന് മുറികളും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ വീടാണ് നിർമിച്ചുനൽകിയത്. ശക്തമായ മഴയിൽ കാലപ്പഴക്കം ചെന്ന വീട് തകർന്നുവീണതിനെ തുടർന്ന് സഹോദരിയുടെ വീട്ടിലായിരുന്നു കുടുംബം. ചടങ്ങിൽ പഞ്ചായത്ത് അംഗം ബി. സന്തോഷ് കുമാർ, സന്തോഷ് കൊച്ചു പനങ്കാവിൽ, കെ.പി. ജയലാൽ, സജി, ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു. -------- സി.എസ്.ഐ ബധിര വിദ്യാലയം സമ്മേളനം തുകലശ്ശേരി: സി.എസ്.ഐ ബധിര വിദ്യാലയം 84ആം വാർഷിക സമ്മേളനം നടന്നു. വിരമിക്കുന്ന ഹെഡ്മിസ്ട്രസ് ടി.എം. ജിജി, അധ്യാപികമാരായ ആനി ജോസഫ്, സ്നേഹ പ്രഭ തോമസ്, അച്ചാമ്മ ഡി എന്നിവർക്ക് യാത്രയയപ്പും നൽകി. കലക്ടർ ഡോ. ദിവ്യ എസ്.അയ്യർ ഉദ്ഘാടനം ചെയ്തു. ഫാ. അലക്സ് പി.ഉമ്മൻ അധ്യക്ഷതവഹിച്ചു. ബിഷപ് തോമസ് സാമുവൽ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ കൗൺസിലർ ശ്രീജ എം.ആർ, ഡി.ഇ.ഒ പി.ആർ. പ്രസീന, എ.ഇ.ഒ വി.കെ.മിനി കുമാരി, ബർസാർ ടോം ജെ.സക്കറിയ, പി.ടി.എ പ്രസിഡന്‍റ് സാലി മോൻ കലവൂർ, സൂസമ്മ കോശി, സുഷ സൂസൻ ജോർജ്, ടി.എം. ജിജി, ആനി ജോസഫ്, സ്നേഹപ്രഭ തോമസ്, ഡി. അച്ചാമ്മ എന്നിവർ സംസാരിച്ചു. ------- യുദ്ധവിരുദ്ധ സമാധാന സദസ്സ് മല്ലപ്പള്ളി: സ്വന്തം സുഖം ത്യജിച്ചു അന്യർക്കുവേണ്ടി ജീവിക്കണമെന്ന് തിരുവല്ല ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി നിർവീണാനന്ദ പറഞ്ഞു. ഹാബേൽ ഫൗണ്ടേഷന്‍റെ ആഭിമുഖ്യത്തിൽ ചേർന്ന യുദ്ധ വിരുദ്ധ സമാധാന സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫൗണ്ടേഷൻ ചെയർമാൻ ഡോ. സാമൂവേൽ നെല്ലിക്കാട് അധ്യക്ഷതവഹിച്ചു. മുളവന രാധാകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. ഫാ. ജോയസ് തുണ്ടകളം, അഡ്വ. ഹരികൃഷ്ണൻ, പി. ജി ദിലീപ്കുമാർ, രാജു തിരുവല്ല, ജിജു വൈക്കത്തുശ്ശേരി, വി.ഡി. പ്രസാദ്, റോയ് വർഗീസ്, വിഷ്ണു പുതുശ്ശേരി, ഇവാൻ ടോം, കെ.സി. ജോൺ, ബാബു മോഹൻ, ജോസ് പള്ളത്തുചിറ, ജോസ് ചേലമൂല എന്നിവർ സംസാരിച്ചു. --- PTL 13 HABEL ഹാബേൽ ഫൗണ്ടേഷൻ സംഘടിപ്പിച്ച യുദ്ധവിരുദ്ധ സമാധാന സദസ്സ് ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി നിർവീണാനന്ദ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.