പത്തനംതിട്ട: ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗം നേരിടുന്ന സാമൂഹിക വെല്ലുവിളികളിൽ ആരോഗ്യപരമായ മാറ്റത്തിന് 'ഇടം' ബോധവത്കരണ കാമ്പയിൻ ജില്ലയില്‍ തുടങ്ങി. ബോധവത്കരണ പരിപാടിയിൽ ആരോഗ്യപ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍, ഇതര ലിംഗക്കാര്‍ തുടങ്ങി എല്ലാവരെയും ഉള്‍പ്പെടുത്തും. കാമ്പയിന്‍റെ ഭാഗമായി ക്ലാസുകളും സെമിനാറുകളും നടത്തും. കലക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ.എല്‍. അനിത കുമാരിക്ക് ലോഗോ നല്‍കി പ്രകാശനം നിര്‍വഹിച്ചു. ദേശീയ ആരോഗ്യദൗത്യം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. എസ്. ശ്രീകുമാര്‍, ജില്ല മാസ് മീഡിയ ഓഫിസര്‍ എ. സുനില്‍ കുമാര്‍, ഡെപ്യൂട്ടി മാസ് മീഡിയ ഓഫിസര്‍മാരായ ആര്‍.ദീപ, വി.ആര്‍. ഷൈലാഭായി എന്നിവര്‍ പങ്കെടുത്തു. -------------- വ്യവസായ വകുപ്പിന്‍റെ നിക്ഷേപക സംഗമം ഇന്ന് പത്തനംതിട്ട: സംരംഭക വര്‍ഷ പദ്ധതി ഭാഗമായി ജില്ലതല നിക്ഷേപ സാധ്യതകള്‍, വ്യവസായ വകുപ്പ് നടപ്പാക്കുന്ന പദ്ധതികള്‍, ബാങ്ക് പ്രതിനിധികള്‍ അവതരിപ്പിക്കുന്ന ബാങ്ക് വായ്പ പദ്ധതികള്‍ എന്നിവ പരിചയപ്പെടുത്തുന്നതിന് വ്യാഴാഴ്ച രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെ പത്തനംതിട്ട ഹോട്ടല്‍ ഹില്‍സ് പാര്‍ക്കില്‍ ജില്ലതല നിക്ഷേപക സംഗമം നടത്തും. സര്‍ക്കാര്‍ സ്‌പോണ്‍സേഡ് സ്‌കീം നടത്തിപ്പില്‍ മികച്ച നേട്ടം കൈവരിച്ച ബാങ്കുകളെ അനുമോദിക്കും. ഒരു ലക്ഷം സംരംഭങ്ങള്‍ ആരംഭിക്കുക എന്ന ലക്ഷ്യത്തോടെ പഞ്ചായത്തുതലം മുതല്‍ വ്യവസായ വകുപ്പ് വിവിധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി വരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.