വാഹനജാഥ ഇന്നും നാളെയും

പത്തനംതിട്ട: ദേശീയ പൊതു പണിമുടക്ക്​ പ്രചാരണാർഥം സംയുക്ത ട്രേഡ് യൂനിയൻ നേതൃത്വത്തിൽ രണ്ട്​ വാഹനജാഥകൾ വ്യാഴം, വെള്ളി ദിവസങ്ങളിൽ ജില്ലയിൽ പര്യടനം നടത്തും. ഐ.എൻ.ടി.യു.സി ജില്ല പ്രസിഡന്‍റ്​ ജ്യോതിഷ് കുമാർ മലയാലപ്പുഴ നയിക്കുന്ന ജാഥ കോന്നി, അടൂർ നിയോജക മണ്ഡലങ്ങളിൽ സഞ്ചരിക്കും. രാവിലെ ഒമ്പതിന് പെരിങ്ങനാട്ടുനിന്ന് തുടങ്ങി വൈകീട്ട് ആറിന് പന്തളത്ത് സമാപിക്കും. നാളെ ഇളമണ്ണൂരിൽ തുടങ്ങി പത്തനംതിട്ടയിൽ അവസാനിക്കും. സി.ഐ.ടി.യു ജില്ല സെക്രട്ടറി പി.ജെ. അജയകുമാർ നയിക്കുന്ന ജാഥ ആദ്യദിവസം കടപ്രയിൽ തുടങ്ങി അത്തിക്കയത്ത് സമാപിക്കും. രണ്ടാംദിവസം ഇരവിപേരൂരിൽ തുടങ്ങി പത്തനംതിട്ട നഗരത്തിൽ അവസാനിക്കും. Photo കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട്​ വർക്കേഴ്സ് യൂനിയൻ ജില്ല സമ്മേളനം ഐ.എൻ.ടി.യു.സി ജില്ല പ്രസിഡന്‍റ്​ ജ്യോതിഷ് കുമാർ മലയാലപ്പുഴ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.