കെ-റെയിൽ വിരുദ്ധ സംസ്ഥാന സമരജാഥ ഇന്ന്​ ജില്ലയിൽ

പത്തനംതിട്ട: ജില്ലയിൽ ബുധനാഴ്ച പര്യടനം നടത്തുന്ന കെ-റെയിൽ വിരുദ്ധ സംസ്ഥാന സമരജാഥക്ക് എല്ലാ കേന്ദ്രങ്ങളിലും സ്വീകരണം നൽകാൻ കെ-റെയിൽ വിരുദ്ധ ഐക്യദാർഢ്യ സമിതി യോഗം തീരുമാനിച്ചു. രാവിലെ ഒമ്പതിന്​ കുന്നന്താനത്താണ്​ ആദ്യ സ്വീകരണം. കല്ലൂപ്പാറ, ഇരവിപേരൂർ, കോയിപ്പുറം ,ആറാട്ടുപുഴ എന്നിവിടങ്ങളിലും സ്വീകരണം നൽകും. വൈകീട്ട്​ അഞ്ചിന്​ തിരുവല്ലയിൽ ജോസഫ് സി. മാത്യു സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. 'വിനാശകരമായ കെ-റെയിൽ വേണ്ട കേരളം വേണം' മുദ്രാവാക്യമുയർത്തി കഴിഞ്ഞ ഒന്നിന് കാസർകോടുനിന്ന്​ ആരംഭിച്ച ജാഥയാണ് പത്തനംതിട്ട ജില്ലയിൽ എത്തിയത്. സമര സമിതി സംസ്ഥാന ചെയർമാൻ എം.പി. ബാബുരാജ്, ജനറൽ കൺവീനർ എസ്. രാജീവൻ എന്നിവരാണ് ജാഥക്ക് നേതൃത്വം നൽകുന്നത്. പത്തനംതിട്ട ജില്ല ഐക്യദാർഢ്യ സമിതി യോഗം ജോസഫ് എം. പുതുശ്ശേരി ഉദ്​ഘാടനം ചെയ്തു. ജനകീയ പ്രതിരോധ സമിതി ജില്ല വൈസ് പ്രസിഡന്‍റ്​ ജോർജ് മാത്യു കൊടുമൺ അധ്യക്ഷത വഹിച്ചു. പശ്ചിമഘട്ട സംരക്ഷണസമിതി ജില്ല സെക്രട്ടറി റെജി മലയാലപ്പുഴ, കെ.ആർ. അശോക് കുമാർ, ടി.എച്ച്. സിറാജുദ്ദീൻ, എസ്. രാധാമണി, ബിനുബേബി, ശരണ്യരാജ്, ലക്ഷ്മി ആർ. ശേഖർ തുടങ്ങിയവർ സംസാരിച്ചു. ------------- ക്ഷമത, ജാഗ്രത പദ്ധതികൾ; പരിശോധന വാഹനങ്ങൾ പര്യടനം തുടങ്ങി പത്തനംതിട്ട: കടകളിലെ അളവുതൂക്ക, വിലവിവര പട്ടിക ബില്ലിങ്​ സംവിധാനങ്ങളുടെ പരിശോധന പരിപാടി 'ജാഗ്രത', പെട്രോള്‍, ഡീസല്‍ പമ്പുകളില്‍ കൃത്യമായ അളവ് ഉറപ്പുവരുത്തുന്ന 'ക്ഷമത' പദ്ധതികളുടെ രണ്ടു പരിശോധന-ബോധവത്​കരണ വാഹനങ്ങളുടെ ജില്ലതല ഫ്ലാഗ് ഓഫ് കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ നിര്‍വഹിച്ചു. കലക്ടറേറ്റ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ജില്ല ഉപഭോക്തൃ തര്‍ക്കപരിഹാര കമീഷന്‍ പ്രസിഡന്റ് ബേബിച്ചന്‍ വെച്ചൂച്ചിറ, ജില്ല സപ്ലൈ ഓഫിസര്‍ എം. അനില്‍, ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍ കെ.ആര്‍. വിപിന്‍, കണ്‍സ്യൂമര്‍ വിജിലന്‍സ് സെന്റര്‍ ജില്ല സെക്രട്ടറി ശബരീനാഥ് തുടങ്ങിയവര്‍ പങ്കെടുത്തു. ------------ ഫോട്ടോ PTL 10 DC FLAG ജാഗ്രത, ക്ഷമത പദ്ധതികളുടെ പരിശോധന-ബോധവത്​കരണ വാഹനങ്ങളുടെ ജില്ലതല ഫ്ലാഗ് ഓഫ് കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ നിര്‍വഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.