പത്തനംതിട്ട: സ്ത്രീധനവും സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങളും ചോദ്യം ചെയ്ത് സ്ത്രീശക്തി കലാജാഥ പര്യടനം തുടരുന്നു. സ്ത്രീപക്ഷ നവകേരളം സൃഷ്ടിക്കുക എന്ന സന്ദേശം പകര്‍ന്ന് കുടുംബശ്രീ സംഘടിപ്പിക്കുന്ന കലാജാഥയാണ് ജില്ലയില്‍ പര്യടനം നടത്തുന്നത്. 19 വരെ ജില്ലയിലെ 40 കേന്ദ്രത്തിലാണ് കലാജാഥയുടെ പര്യടനം. കുടുംബശ്രീ നവജ്യോതി രംഗശ്രീ ടീം അവതരിപ്പിക്കുന്ന നാടകവും സംഗീതശിൽപവും ഉള്‍ക്കൊള്ളിച്ചാണ് പരിപാടി. മൂന്ന് നാടകവും രണ്ട് സംഗീത ശില്‍പവുമാണ് അവതരിപ്പിക്കുന്നത്. കരിവെള്ളൂര്‍ മുരളി രചിച്ച 'പാടുക ജീവിതഗാഥകള്‍' എന്ന സംഗീത ശില്‍പത്തോടെയാണ് കലാവിരുന്നിന് തുടക്കം. പെണ്‍വിമോചന കനവുത്സവത്തോടെയാണ് സമാപനം. ഇതുവരെ 20 കേന്ദ്രത്തില്‍ പര്യടനം പൂര്‍ത്തിയാക്കി. കുടുംബശ്രീ തിയറ്റര്‍ ഗ്രൂപ്പിലെ ഉഷ തോമസ്, ഷെര്‍ളി ഷൈജു, അംബിക അനില്‍, ടി.പി. ഹേമലത, സുധ സുരേന്ദ്രന്‍, കെ.എന്‍. സുജ, ആര്‍.രുഷ്മിത, ആര്‍.അമ്മുപ്രിയ, എ.ഡി. പൊന്നമ്മ, ഗീത റെജി, വത്സല പ്രസന്നന്‍, എം.ജെ. ഏലിക്കുട്ടി എന്നിവരാണ് കലാജാഥയിലെ അംഗങ്ങള്‍. ഒരു ദിവസം നാല് കേന്ദ്രത്തിലാണ് പരിപാടി അവതരിപ്പിക്കുന്നത്. ഉഷ തോമസ് ജാഥാ ക്യാപ്റ്റനും പി.ആര്‍. അനുപ ജാഥ കോഓഡിനേറ്ററും ആര്‍.രേഷ്മ, ട്രീസ എം. ജയിംസ് എന്നിവര്‍ ജാഥാ മാനേജര്‍മാരുമാണ്. 19ന് വൈകീട്ട് 4.30ന് കുന്നന്താനത്തെ പരിപാടിയിലൂടെ ജില്ലയിലെ പര്യടനം സമാപിക്കും. ----- ചിത്രം PTL 11 KALAJADHA കുടുംബശ്രീ കലാജാഥ -------- -------- ഇന്‍സ്ട്രക്ടര്‍ ഒഴിവ് പത്തനംതിട്ട: ചെന്നീര്‍ക്കര ഗവ. ഐ.ടി.ഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ വിഷയത്തില്‍ ഗെസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒരു ഒഴിവിലേക്ക് നിയമനം നടത്തുന്നു. എം.ബി.എ/ബി.ബി.എ കമ്യൂണിക്കേഷന്‍ സ്‌കില്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനവും പ്രവൃത്തി പരിചയവും ഉള്ളവര്‍ ഈ മാസം 18ന് രാവിലെ 11ന് ഇന്‍റര്‍വ്യൂവിന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ചെന്നീര്‍ക്കര ഐ.ടിഐയില്‍ ഹാജരാകണം. ഫോണ്‍ : 0468- 2258710.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.