പന്തളം: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ പന്തളത്തെ 13 കരക്കാർ ചേർന്ന് പന്തളം മഹാദേവർ ക്ഷേത്രത്തിൽ ഒരുക്കിയ കെട്ടുകാഴ്ച വർണവിസ്മയമായി. ക്ഷേത്രത്തിലെ തിരുവാതിര ഉത്സവ ഭാഗമായി ശനിയാഴ്ച പന്തളം നഗരസഭ പ്രദേശവും കുളനട പഞ്ചായത്തും ഉൾപ്പെടുന്ന കരക്കാർ ചേർന്നാണ് കെട്ടുകാഴ്ചകൾ ക്ഷേത്രമുറ്റത്തേക്ക് എത്തിച്ചത്. തേരും കുതിരകളും ഇരട്ടക്കാളകളും ഒറ്റക്കാളകളും നിശ്ചലദൃശ്യങ്ങളും ഫ്ലോട്ടുകളും ഉത്സവത്തിന് മാറ്റുകൂട്ടി. തോട്ടക്കോണം, മുടിയൂർക്കോണം, മുളമ്പുഴ, ഞെട്ടൂർ, കൈപ്പുഴ, മങ്ങാരം, തോന്നല്ലൂർ, പനങ്ങാട്, കടയ്ക്കാട് വടക്ക്, കടയ്ക്കാട് തെക്ക്, മാന്തുക, പൂഴിക്കാട്, കുരമ്പാല പ്രാദേശിക സഭകളുടെ നേതൃത്വത്തിലാണ് കെട്ടുകാഴ്ചകൾ പ്രദർശനത്തിനെത്തിച്ചത്. കരകളുടേതുകൂടാതെ വിവിധ സംഘടനകൾ, ക്ലബുകൾ, പൗരസമിതികൾ, എന്നിവരുടെ കെട്ടുരുപ്പടികൾ, മറ്റു ചെറിയ കെട്ടുരുപ്പടികൾ എന്നിവ ക്ഷേത്രമൈതാനത്ത് ക്രമമനുസരിച്ച് കളിപ്പിച്ചു. തുടർന്ന് സേവയും അരങ്ങേറി. ഫോട്ടോ .. പന്തളം മഹാദേവർ ക്ഷേത്രത്തിലെ കെട്ടുകാഴ്ചകൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.