അടൂർ: കെ.പി.എം.എസ് സുവർണജൂബിലി സമ്മേളനം ഏപ്രിൽ രണ്ടിന് മലബാർ മഹാസംഗമമായി കോഴിക്കോട് നടത്തുമെന്ന് സംസ്ഥാന പ്രസിഡന്‍റ് എൽ. രമേശൻ പറഞ്ഞു. അടൂർ താലൂക്ക് യൂനിയൻ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വകാര്യ മേഖലയിലെ സംവരണത്തിനും തൊഴിലുറപ്പ് പദ്ധതിയിൽ പട്ടിക വിഭാഗക്കാരെ തരംതിരിക്കുന്ന കേന്ദ്ര ഗവൺമെന്‍റ് സമീപനത്തിനെതിരെയും ശക്തമായ സമരം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. യൂനിയൻ പ്രസിഡന്‍റ് സജീവ് കുമാർ അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എൻ. ബിജു, പി.കെ. രാജൻ, അനിൽ അമിക്കുളം തുടങ്ങിയർ സംസാരിച്ചു. ഭാരവാഹികൾ: സുനീഷ് കൈലാസം (പ്രസി), പി.ബി. ബാബു, വി.ടി. അജോമോൻ (വൈസ് പ്രസി), ടി.ആർ. ബിജു (സെക്ര) മങ്ങാട് അശോകൻ, ഇന്ദു ലേഖ രാജീവ് (ജോ. സെക്ര) അങ്ങാടിക്കൽ സുരേന്ദ്രൻ (ട്രഷ). PTL ADR KPMS കെ.പി.എം.എസ് അടൂർ താലൂക്ക് യൂനിയൻ സമ്മേളനം സംസ്ഥാന പ്രസിഡന്‍റ് എൽ. രമേശൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.