സി.എസ്.ബി ബാങ്ക് സമരം ഒത്തുതീർക്കുക -ബെഫി

പത്തനംതിട്ട: സി.എസ്.ബി ബാങ്ക് ജീവനക്കാരുടെ സമരം ഒത്തുതീർക്കണമെന്ന്​ ബെഫി ജില്ല സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം കോന്നി എം.എൽ.എ കെ.യു. ജനീഷ്കുമാർ ഉദ്​ഘാടനം ചെയ്തു. ബെഫി ജില്ല പ്രസിഡന്‍റ്​ കെ. രഞ്ജു അധ്യക്ഷനായി. സഹകരണ ക്ഷേമനിധി ബോർഡ് വൈസ് ചെയർമാൻ ആർ. സനൽകുമാർ, എസ്.ബി.എസ്​. പ്രശാന്ത്, കെ.ബി. ശിവാനന്ദൻ, വിനോദ് കുര്യാക്കോസ്, അനിത പി.നായർ, മോഹനകുമാരി, ബിന്ദു രാജൻ, ഗിരീഷ്, ജേക്കബ് മാത്യു, എം. പരമേശ്വരൻ, നിതിൻ തോമസ് റോയി ഫിലിപ് എന്നിവർ സംസാരിച്ചു. എസ്. സേതു കുമാറിനെ (കേരള ബാങ്ക്) പ്രസിഡന്‍റായും കെ. രഞ്ജുവിനെ (കേരള ഗ്രാമിൺ ബാങ്ക്) സെക്രട്ടറിയായും വിനോദ് കുര്യാക്കോസിനെ (യൂനിയൻ ബാങ്ക്) ട്രഷററായും അനിത പി.നായർ (കേരള ബാങ്ക്) വനിത സബ് കമ്മിറ്റി കൺവീനറായും 32 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു. PTL41befi ബെഫി ജില്ല സമ്മേളനം അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.