യുദ്ധഭീതിയുടെ കഠിനവഴികൾ പിന്നിട്ട്​ ഇരട്ടക്കുട്ടികൾ നാട്ടിലെത്തി

പന്തളം: യുക്രൈയ്നിൽനിന്ന് ഇരട്ടക്കുട്ടികൾ നാട്ടിലെത്തി. യുക്രൈനിലെ ഖാ൪കിവ് നാഷനൽ മെഡിക്കൽ സർവകലാശാലയിലെ ഒന്നാംവർഷ വൈദ്യശാസ്ത്ര ബിരുദ വിദ്യാർഥികളായ കുരമ്പാല മന്നംനഗറിൽ പെരുമ്പുളിക്കൽ അമരാവതിയിൽ അബുകുമാറിന്‍റെയും മീന പി. കുറുപ്പിന്‍റെയും മക്കളായ ദേവ് ദത്ത് പിള്ള, ദേവ നാഥ് പിള്ള എന്നിവരാണ്​ കഷ്ടവഴികൾ താണ്ടി ഉറ്റവരുടെയടുത്ത്​ എത്തിയത്​. ഖാർകിവിൽ ഏഴുദിവസം ബങ്കറിൽ താമസിച്ച ഇവർ കൂട്ടുകാർക്കൊപ്പം മെട്രോ തുരങ്കത്തിലൂടെ നടന്ന് റെയിൽവേ സ്റ്റേഷനിൽ എത്തുകയും അവിടെനിന്ന് കിയവ് പട്ടണംവഴി ട്രെയിൻ മാർഗം പോളണ്ടിനടുത്തുള്ള ലിവിവ് റെയിൽവേ സ്റ്റേഷനിൽ എത്തുകയുമായിരുന്നു. യുദ്ധം തുടങ്ങിയനാൾ മുതൽ നിക്കോലൈവിൽ റോഡിൽ യുക്രെയ്ൻ സൈന്യം ഉപരോധം സൃഷ്ടിച്ചതോടെ നാട്ടിൽ തിരികെയെത്താൻ സാധിക്കില്ലെന്ന ഭയപ്പാടിലായിരുന്നു ഇരുവരും. കഴിഞ്ഞ ഡിസംബർ മൂന്നിനാണ് പഠനത്തിനായി യുക്രൈനിൽ എത്തിയത്. കുട്ടികൾ ആറാം തീയതി രാത്രി ഡൽഹിയിലും ചൊവ്വാഴ്ച അർധരാത്രിയിൽ വീട്ടിലുമെത്തി. ഫോട്ടോ: കുരമ്പാല പെരുമ്പുളിക്കൽ അമരാവതിയിലെ വീട്ടിലെത്തിയ ഇരട്ടകൾ മാതാപിതാക്കളോടൊപ്പം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.