റാന്നി: സർവദേശീയ വനിത ദിനത്തിൽ കേരളത്തിലാദ്യമായി കോവിഡിനെ അതിജീവിച്ച മറിയാമ്മയെ യൂത്ത് കോൺഗ്രസ് റാന്നി നിയോജകമണ്ഡലം കമ്മിറ്റി ഐത്തലയിലെ വീട്ടിലെത്തി ആദരിച്ചു. 2020 മാർച്ച് ഏട്ടിന് കേരളത്തിൽ ആദ്യ കോവിഡ് പോസിറ്റിവ് കേസ് റിപ്പോർട്ട് ചെയ്ത റാന്നി ഐത്തലയിലെ പട്ടയിൽ വീട്ടിൽ എബ്രഹാം തോമസ്, മറിയാമ്മ ദമ്പതികളിൽ എബ്രഹാം 2021 ഡിസംമ്പർ 24ന് തൊന്നൂറ്റിമൂന്നാം വയസ്സിൽ മരണപ്പെട്ടിരുന്നു. മറിയാമ്മക്ക് ഇപ്പോൾ 92 വയസ്സാണ്. ചടങ്ങിൽ നിയോജകമണ്ഡലം പ്രസിഡന്‍റ് അഡ്വ. സാംജി ഇടമുറി അധ്യക്ഷതവഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കുട്ടത്തിലും പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്‍റ് അനിത അനിൽകുമാറും ചേർന്ന് മറിയാമ്മയെ ആദരിച്ചു. തുടർന്ന് കേക്ക് മുറിച്ച് മധുരം പങ്കുവെച്ചു. പഞ്ചായത്ത് അംഗം സീമ മാത്യു, റിജോ റോയി തോപ്പിൽ, ജെറിൻ പ്ലാചേരിൽ, ഷിബു തോണിക്കടവിൽ, ഉദയൻ,ഷിജോ ചേന്നമല, ടിന്‍റു ഐത്തല, ഏബൽ പുല്ലമ്പള്ളിൽ എന്നിവർ സംസാരിച്ചു. ptl rni _2 women's day ഫോട്ടോ: കേരളത്തിലാദ്യമായി കോവിഡിനെ അതിജീവിച്ച മറിയാമ്മയെ യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ ഐത്തലയിലെ വീട്ടിലെത്തി ആദരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.