സഹായക ഉപകരണ വിതരണം

റാന്നി: സമഗ്രശിക്ഷ കേരള ബി.ആർ.സി പരിധിയിലെ ആറ് പഞ്ചായത്തുകളിലുള്ള പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കുള്ള സഹായക ഉപകരണങ്ങൾ വിതരണം ചെയ്തു. പഴവങ്ങാടി പഞ്ചായത്ത്‌ പ്രസിഡന്‍റ്​ അനിത അനിൽകുമാർ അധ്യക്ഷതവഹിച്ചു. റാന്നി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്‍റ്​ കെ.എസ്. ഗോപി ഉപകരണവിതരണം ഉദ്ഘാടനം ചെയ്തു. സർക്കിൾ സഹകരണ യൂനിയൻ ചെയർമാൻ പി.ആർ. പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. റാന്നി പഞ്ചായത്ത്‌ പ്രസിഡന്‍റ്​ ശോഭ ചാർളി, അങ്ങാടി പഞ്ചായത്ത്‌ പ്രസിഡന്‍റ്​ അഡ്വ. ബിന്ദു റജി, ബി.പി.സി ഷാജി എ.സലാം, സീമ മാത്യു, ബിനിറ്റ് മാത്യു, സച്ചിൻ വയല, ബെന്നി പുത്തൻപറമ്പിൽ, ബിനു കെ.സാം, ആലിച്ചൻ ആറൊന്നിൽ, മിനി പി. സദാശിവൻ, ബീനാമ്മ കോശി, മേരിക്കുട്ടി എസ്. കുര്യൻ, രാജശ്രീ എന്നിവർ സംസാരിച്ചു. ptl rni _1 brc ഫോട്ടോ: സഹായക ഉപകരണങ്ങളുടെ ബ്ലോക്ക്‌തല വിതരണ ഉദ്ഘാടനം റാന്നി ബ്ലോക്ക്‌ പ്രസിഡന്‍റ്​ കെ.എസ്. ഗോപി നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.