കോന്നി: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാത വികസന പ്രവർത്തനവുമായി ബന്ധപ്പെട്ട് കോന്നി ഗ്രാമ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ വിളിച്ചുചേർത്ത യോഗത്തിൽ കരാറുകാർക്കെതിരെ രൂക്ഷ വിമർശനം. സംസ്ഥാന പാത വികസനവുമായി ബന്ധപ്പെട്ട് കെ.എസ്.ടി.പി ഏറ്റെടുത്തിരിക്കുന്ന ഭൂമി പൂർണമായി പ്രയോജനപ്പെടുത്തുന്നില്ലെന്ന് വ്യാപക പരാതി ഉയർന്നിരുന്നു. മഴക്കാലത്തിനുമുമ്പ് നിർമാണ പ്രവർത്തനങ്ങൾ തീർക്കണമെന്ന് കഴിഞ്ഞ യോഗത്തിൽ നിർദേശം നൽകിയിരുന്നു. മാർച്ച് ഇരുപതിനകം ടാറിങ് നടത്തുമെന്നാണ് പറഞ്ഞിരുന്നത്. പല സ്ഥലങ്ങളും സർവേക്കല്ലുകൾ ഓട നിർമിക്കുന്നതിന് പുറത്താണ്. ചിലയിടങ്ങളിൽ സ്വകാര്യവ്യക്തികളെ സഹായിക്കാനെന്ന മട്ടിൽ വീതി എടുത്തിട്ടുമില്ല. എന്നാൽ, ചിലയിടങ്ങളിൽ കൂടുതൽ വീതി എടുത്തിട്ടുമുണ്ട്. ഇവക്ക് പരിഹാരം കാണണം എന്ന് അഡ്വ.കെ.യു. ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. റോഡ് നിർമാണ മറവിൽ കോന്നിയുടെ വിവിധ ഭാഗങ്ങളിൽനിന്നും പച്ചമണ്ണ് കടത്തുന്ന സംഭവങ്ങൾ വ്യാപകമായിരുന്നു. ഇതുസംബന്ധിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ച് നടത്തിയ പരിശോധനയിൽ ആറ് കേസ് രജിസ്റ്റർ ചെയ്തതായി കോന്നി തഹൽസിദാർ ശ്രീകുമാർ പറഞ്ഞു. വകയാറിൽ റോഡിൽനിന്ന് ഓട നിർമിച്ചിരിക്കുന്നത് അശാസ്ത്രീയ രീതിയിൽ ആണെന്നും ആക്ഷേപമുയർന്നു. മഴക്കാലത്ത് ഈ ഓട വഴി മഴവെള്ളം ഒഴുകി ഇറങ്ങി കൃഷിനാശം ഉണ്ടാകാനും സാധ്യത ഏറെയാണ്. ഇത് അടിയന്തരമായി പരിഹരിക്കണം. റോഡ് നിർമാണം സംബന്ധിച്ച് ചേരുന്ന അവലോകന യോഗത്തിൽ എടുക്കുന്ന തീരുമാനങ്ങൾ കൃത്യമായി നടപ്പാക്കണമെന്നും വീണ്ടും യോഗം ചേർന്ന് നിർമാണ പുരോഗതി വിലയിരുത്തുന്നതാണെന്നും എം.എൽ.എ പറഞ്ഞു. മാത്രമല്ല, കുടിവെള്ളവുമായി ബന്ധപ്പെട്ട് പല സ്ഥലങ്ങളിലെയും വിഷയങ്ങൾ പരിഹരിച്ചിട്ടില്ല. ഇതിനും അടിയന്തര പരിഹാരം കാണണം എന്നും യോഗം ആവശ്യപ്പെട്ടു. തുടർന്ന് എം.എൽ.എ, കെ.എസ്.ടി.പി ചീഫ് എൻജിനീയർ ഡിങ്കി ഡിക്രൂസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജിജി സജി, കെ.എസ്.ടി.പി എക്സിക്യൂട്ടിവ് എൻജിനീയർ ജാസ്മിൻ, കോന്നി തഹസിൽദാർ കെ.ശ്രീകുമാർ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ നഗരത്തിലെ നിർമാണത്തിലെ അപാകത നേരിട്ട് കണ്ട് വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.