പന്തളം: കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ രാപ്പകൽ നിസ്വാർഥ സേവനം കാഴ്ചവെച്ച വനിതകളെ ആദരിച്ച് പൂഴിക്കാട് ഗവ. യു.പി സ്കൂളിൽ വനിതദിനാഘോഷം നടത്തി. പന്തളം നഗരസഭ വൈസ് ചെയർപേഴ്സൻ യു. രമ്യ ഉദ്ഘാടനം ചെയ്തു. പന്തളം പി.എച്ച്.സി അസി. സർജൻ ഡോ. നിഷ, പബ്ലിക് ഹെൽത്ത് നഴ്സ് പി.എസ്. അനിതകുമാരി, കെ. ശ്രീജയ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എം. സുമംഗല, സിവിൽ പൊലീസ് ഓഫിസർമാരായ കെ. ജലജ, എസ്. ബിന്ദു, ആശവർക്കർ കെ.എസ്. രത്നമ്മ എന്നിവരെ പൊന്നാടയണിയിച്ചു. സ്റ്റാഫ് സെക്രട്ടറി കെ.ജി. സുജ, അധ്യാപകരായ ടി. ലളിത, എസ്. അമ്പിളി, സിന്ധു, സരിത, സുമ, ചിത്ര എന്നിവർ സംസാരിച്ചു. ഫോട്ടോ: പൂഴിക്കാട് ഗവ. യു.പി സ്കൂളിൽ പന്തളം നഗരസഭ വൈസ് ചെയർപേഴ്സൻ യു. രമ്യ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.