കോട്ടയം റോഡിൽ പൈപ്പ് പൊട്ടൽ നിത്യസംഭവം

മല്ലപ്പള്ളി: കോട്ടയം-കോഴഞ്ചേരി സംസ്ഥാന പാതയിൽ പൈപ്പ് പൊട്ടൽ വ്യാപകമാകുന്നു. വ്യാഴാഴ്​ച ഫെഡറൽ ബാങ്കിന് സമീപം പൈപ്പ് പൊട്ടിയതിനെ തുടർന്ന് റോഡ് വെട്ടിപ്പൊളിച്ച്​ വലിയ കുഴി രൂപപ്പെട്ടു. പൈപ്പ് പൊട്ടലിനെ തുടർന്ന് ആയിരക്കണക്കിന് ലിറ്റർ വെള്ളമാണ് റോഡിലൂടെ ഒഴുകിയത്​. മല്ലപ്പള്ളി മുതൽ മിനി സിവിൽ സ്റ്റേഷൻ വരെ ഭാഗത്ത് പൈപ്പ് പൊട്ടൽ നിത്യ സംഭവമാണ്. പൈപ്പ് പൊട്ടൽ കാരണം റോഡിൽ നിറയെ കുഴികൾ രൂപപ്പെട്ടു. ഇത് അപകടങ്ങൾക്കും കാരണമാകുന്നു. ഉന്നത നിലവാരത്തിൽ ടാറിങ് നടത്തിയ റോഡ് മുഴുവൻ വെട്ടിപ്പൊളിച്ചതിനുശേഷം കല്ലും മണ്ണും കൂട്ടി വെച്ച് കുഴിയടച്ച് പണി തീർക്കുകയാണ് വാട്ടർ അതോറിറ്റി അധികൃതർ. കുഴികൾ പൂർണമായും അടക്കാത്തതിനാൽ വാഹനങ്ങൾ അപകടത്തിൽ പെടുന്നതും പതിവാണ്. താലൂക്ക​ ഓഫിസ്​ പടിക്കൽ പൈപ്പ് പൊട്ടി വെള്ളം റോഡിലൂടെ ഒഴുകുന്നത് പതിവ് കാഴ്ചയാണ്. ഫോട്ടോ: പൈപ്പ് പൊട്ടിയതിനെ തുടർന്ന് ഫെഡറൽ ബാങ്കിന് സമിപം റോഡിൽ കുഴിയെടുത്തിരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.