കോന്നി: കിഫ് ബി പദ്ധയിൽനിന്ന് അനുവദിച്ച 1.15 കോടിയുടെ ബ്ലഡ് ബാങ്ക് നിർമാണം ഉടൻ പൂർത്തിയാക്കുമെന്ന് അഡ്വ.കെ.യു. ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. മെഡിക്കൽ കോളജിൽ പുതുതായി സ്ഥാപിച്ച ബ്ലഡ് സ്റ്റോറേജ് യൂനിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എൽ.എ. 100പായ്ക്കറ്റ് രക്തം സംഭരിച്ചുവെക്കാൻ കഴിയുന്ന ബ്ലഡ് സ്റ്റോറേജ് യൂനിറ്റാണ് സ്ഥാപിച്ചിരിക്കുന്നത്. മെഡിക്കൽ കോളജ് ആശുപത്രിയിലെ ഏഴ് ഓപറേഷൻ തിയറ്ററുകളിൽ ഒരെണ്ണമാണ് പൂർണ സജ്ജമാക്കി തുറന്നുകൊടുത്തത്. ഇവിടെ ഓപറേഷനുകളും ആരംഭിച്ചെങ്കിലും ബ്ലഡ് ബാങ്കില്ലാത്തത് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഇതിനു പരിഹാരമായാണ് ബ്ലഡ് സ്റ്റോറേജ് യൂനിറ്റ് സ്ഥാപിച്ചത്. സമീപ പ്രദേശങ്ങളിലെ ബ്ലഡ് ബാങ്ക് സൗകര്യമുള്ള സർക്കാർ ആശുപത്രികളിൽ ശേഖരിക്കുന്ന രക്തം മെഡിക്കൽ കോളജിലെ സ്റ്റോറേജ് യൂനിറ്റിലെത്തിക്കുകയും ഓപറേഷന് ഉപയോഗിക്കുകയും ചെയ്യും. ബ്ലഡ് ബാങ്ക് നിർമാണം പൂർത്തിയാകുന്നതോടെ മതിയായ അളവിൽ രക്തം മെഡിക്കൽ കോളജിൽ തന്നെ സംഭരിച്ച് സൂക്ഷിക്കാൻ കഴിയും. ഗവ. മെഡിക്കൽ കോളജിൽ കിഫ്ബി പദ്ധതിയിൽനിന്ന് അനുവദിച്ചിട്ടുള്ള ഉപകരണങ്ങൾ എത്തുന്നതോടെ കൂടുതൽ ഓപറേഷൻ തിയറ്ററുകളും പ്രവർത്തനസജ്ജമാക്കാൻ കഴിയുമെന്ന് എം.എൽ.എ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജിജി സജി, അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് രേഷ്മ മറിയം റോയ്, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. മിന്നി മേരി മാമൻ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.