പൊതുപരീക്ഷ നടത്തിപ്പ്​: ആശങ്ക അകറ്റണം

പത്തനംതിട്ട: പൊതുപരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് രക്ഷിതാക്കളുടെയും വിദ്യാർഥി സമൂഹത്തിന്‍റെയും ആശങ്കകൾ അകറ്റാൻ അധികൃതർ തയാറാകണമെന്ന് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോ. (കെ.പി.എസ്.ടി.എ) ജില്ല സമ്മേളനം ആവശ്യപ്പെട്ടു. സമാപന സമ്മേളനം ജില്ല പഞ്ചായത്ത്​ അംഗം റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ജില്ല പ്രസിഡന്‍റ്​ ഫ്രഡി ഉമ്മന്‍റെ അധ്യക്ഷതയിൽ ജിജി വർഗീസ്, വി.ടി. ജയശ്രീ, സാബു എബ്രഹാം, എച്ച്. ഹസീന, ആർ. ജ്യോതിഷ്, എസ്. ചിത്ര, തോമസ് മാത്യു, ബെറ്റി അന്നമ്മ മാത്യു, പ്രീത ബി.നായർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എസ്. പ്രേം (പ്രസിഡന്‍റ്​), വി.ജി കിഷോർ (സെക്രട്ടറി), ആർ. ജ്യോതിഷ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.