ടോറസ് വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചുകയറി

തിരുവല്ല: തിരുവല്ല - പൊടിയാടി റോഡിലെ ഉണ്ടപ്ലാവിൽ നിയന്ത്രണം നഷ്ടപ്പെട്ട . അപകടത്തിൽ സ്വകാര്യ പുരയിടത്തിന്‍റെ മതിൽ തകർന്നു. ചൊവ്വാഴ്ച പുലർച്ച അഞ്ചരയോടെ ഉണ്ടപ്ലാവ് ജംഗ്ഷന് സമീപമായിരുന്നു അപകടം. തിരുവല്ല ഭാഗത്തുനിന്ന്​ മെറ്റിൽ കയറ്റി മാവേലിക്കരയിലേക്ക് പോയ ടോറസാണ് അപകടത്തിൽപ്പെട്ടത്. പുളിക്കീഴ് പൊലീസ് സ്ഥലത്തെത്തി. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ടോറസിന്‍റെ മുൻ വശം ഭാഗീകമായി തകർന്നു. ആർക്കും പരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.