പത്തനംതിട്ട: സാമൂഹികനീതി വകുപ്പിന്‍റെ നേതൃത്വത്തില്‍ ജില്ല പ്രബേഷന്‍ ഓഫിസ് സംഘടിപ്പിച്ചു. ജില്ല സാമൂഹിക നീതി ഓഫിസര്‍ ഏലിയാസ് തോമസ് അധ്യക്ഷത വഹിച്ചു. ജില്ല നാര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി ആര്‍. പ്രദീപ് കുമാര്‍, ജില്ല പ്രബേഷന്‍ ഓഫിസര്‍ സി.എസ്. സുരേഷ്‌കുമാര്‍, പ്രബേഷന്‍ അസി. എന്‍. അനുപമ, അഡ്വ. പി ലളിതാമണി തുടങ്ങിയവര്‍ സംസാരിച്ചു. .......................... അടൂരിലെ വെള്ളപ്പൊക്ക ഭീഷണി: യോഗം ചേരും അടൂർ: അടൂരിലെ വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് വകുപ്പുകളുടെ യോഗം ഉടന്‍ ചേരുമെന്ന് അടൂര്‍ താലൂക്ക് വികസന സമിതി. അടൂര്‍ നഗരസഭ ചെയര്‍മാന്‍ ഡി. സജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വികസന സമിതിയില്‍ താലൂക്ക് സഭകളില്‍ പരാമര്‍ശിക്കപ്പെടുന്ന വിഷയങ്ങളില്‍ നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് ചെയ്യാത്ത വകുപ്പുതല ഉദ്യോഗസ്ഥരില്‍നിന്ന് വിശദീകരണം ആവശ്യപ്പെടാൻ തീരുമാനിച്ചു. കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ പരിഹാരം കാണാനും തീരുമാനിച്ചു. പന്തളം-മുട്ടാര്‍ നീര്‍ച്ചാല്‍ സര്‍വേ നടപടികളും പള്ളിക്കലാര്‍ കൈയേറ്റം ഒഴിപ്പിക്കുന്നതിന് ആവശ്യമായ നടപടികളും ആരംഭിച്ചതായി അടൂര്‍ തഹസില്‍ദാറും നഗരസഭ ചെയര്‍മാനും അറിയിച്ചു. ........................ ഗതാഗത നിയന്ത്രണം അടൂർ: ആനയടി - കൂടല്‍ റോഡിന്‍റെ നിര്‍മാണവുമായി ബന്ധപ്പെട്ട് നെടുമണ്‍കാവ്- കലുങ്ക് പൊളിക്കുന്നതിനാല്‍ ഈ മാസം 10 മുതല്‍ ഈ റോഡില്‍ വാഹന നിയന്ത്രണം ഉണ്ടായിരിക്കും. വാഹനങ്ങള്‍ പാലൂര്‍ റോഡ് ഗാന്ധി ജങ്ഷന് വഴി തിരിഞ്ഞുപോകണമെന്ന് പത്തനംതിട്ട കെ.ആര്‍.എഫ്.ബി എക്സിക്യൂട്ടിവ് എൻജിനീയര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.