ശിൽപിയുടെ കുടുംബത്തിന് സി.പി.ഐ പിന്തുണ നൽകും -എ.പി. ജയൻ

കോന്നി: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നിർമാണവുമായി ബന്ധപ്പെട്ട് വീടിന് ഭീഷണി നേരിടുന്ന ശിൽപി രാജഗോപാലിനും കുടുംബത്തിനും ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്ന് സി.പി.ഐ ജില്ല സെക്രട്ടറി എ.പി. ജയൻ പറഞ്ഞു. ഇളക്കൊള്ളൂരിൽ ശിൽപി രാജാഗോപാലി‍ൻെറ വീട് സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷയം കലക്ടറുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്നും മണ്ണെടുത്തുമാറ്റിയ ഭാഗം സംരക്ഷണ ഭിത്തികെട്ടി സംരക്ഷിച്ച് വീട്ടിലേക്ക് കയറുവാൻ വഴിയൊരുക്കിനൽകുമെന്ന് കലക്ടർ ഉറപ്പുനൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. സി.പി.ഐ ജില്ല കൗൺസിൽ അംഗം എ. ദീപുകുമാർ, എ.ഐ.വൈ.എഫ് ജില്ല പ്രസിഡന്‍റ്​ സുഹാസ് എം. ഹനീഫ്, ജയകുമാർ, ബാലൻ മാസ്റ്റർ, എസ്. അജിത്, ഹനീഷ് കൊല്ലൻപടി, വിനീത് കോന്നി, ബിനോയ്‌ ജോൺ, പ്രശാന്ത് പടം തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.