ഇരുമ്പുഷീറ്റുകൾ മോഷ്ടിച്ചുകടത്തിയ മൂന്നുപേർ അറസ്റ്റിൽ

റാന്നി: ഷെഡില് സൂക്ഷിച്ച ഇരുമ്പുഷീറ്റുകൾ ഓട്ടോയിൽ കടത്തിയ മൂന്നുപേരെ റാന്നി പൊലീസ് പിടികൂടി. റാന്നി ഇട്ടിയപ്പാറ ബസ് സ്റ്റാൻഡിനു സമീപം ചാലുങ്കൽ സി.പി. വർഗീസി‍ൻെറ ഉടമസ്ഥതയിലെ ഷെഡിൽ സൂക്ഷിച്ച ഷീറ്റുകളാണ് വ്യാഴാഴ്ച പകൽ ഒരു മണിയോടെ കടത്തിയത്. റാന്നി പുതുശ്ശേരിമല വിനീഷ് ഭവനിൽ വിനേഷ് കുമാർ(36), ഇടക്കുളം മുല്ലത്താനത്ത് സിബി( 40), പഴവങ്ങാടി ചെല്ലക്കാട് മഠത്തുംപടി പാറക്കുഴിയിൽ തങ്കച്ചൻ (57) എന്നിവരെയാണ് ഇൻസ്​പെക്​ടർ എം.ആർ. സുരേഷി‍ൻെറ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഓട്ടോയും മോഷണമുതലുകളും പിടിച്ചെടുത്തു. PTL 16 PRATHIKAL വിനേഷ്കുമാർ, തങ്കച്ചൻ, സിബി മോട്ടോർ പമ്പും വീട്ടുസാധനങ്ങളും മോഷ്ടിച്ച കേസിൽ ഒരാൾ അറസ്റ്റിൽ റാന്നി: റബർ തോട്ടത്തിലുള്ള കെട്ടിടത്തിൽനിന്ന്​ മോട്ടോർ പമ്പ് അടക്കമുള്ള സാധനങ്ങൾ മോഷ്ടിച്ച സംഭവത്തിൽ ഒരാളെ വെച്ചൂച്ചിറ പൊലീസ് പിടികൂടി. എരുമേലി വടക്ക് കരിനിലം പുലിക്കുന്ന് കാവുങ്കൽ സി. മൂർത്തിയാണ്​ (42) പിടിയിലായത്. വെച്ചൂച്ചിറ കുളമാങ്കുഴി ചേത്തയ്ക്കൽ ശശിധര‍ൻെറ കെട്ടിടത്തിൽനിന്നാണ് മോഷണം നടത്തിയത്. PTL 15 PRATHI MOORTHI പ്രതി സി. മൂർത്തി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.