മല്ലപ്പള്ളി: താലൂക്ക് പ്രദേശങ്ങളിൽ കർഷകരെ കണ്ണീരിലാഴ്ത്തി കാട്ടുപന്നി ശല്യം വർധിക്കുന്നു. എഴുമറ്റൂർ, കൊറ്റനാട്, കോട്ടാങ്ങൽ പഞ്ചായത്ത് പ്രദേശത്താണ് ശല്യം രൂക്ഷമായിരിക്കുന്നത്. കപ്പ, ചേന, ചേമ്പ്, കാച്ചിൽ, ഏത്തവാഴ, തെങ്ങിൻതൈകൾ, റബർ തൈകൾ, വാഴ തുടങ്ങിയവയെല്ലാം നശിപ്പിക്കുകയാണ്. കഴിഞ്ഞ ദിവസം കൊറ്റാനാട് പാലത്തിങ്കൽ മോഹനൻെറ ഒരേക്കറിലെ വാഴയും ചേനയും നശിപ്പിച്ചു. കൃഷിനാശം വ്യാപകമായതോടെ കർഷകർ അനുഭവിക്കുന്നത് വലിയ ദുരിതമാണ്. കൃഷി ഉപജീവനമാർഗമാക്കിയിരുന്ന പല കർഷകരും ഇപ്പോൾ ഉപേക്ഷിക്കാനുള്ള തിരുമാനത്തിലാണ്. ബാങ്ക് വായ്പകളും മറ്റും എടുത്ത് ഏക്കർകണക്കിന് സ്ഥലത്ത് പാട്ടകൃഷി ചെയ്യുന്ന കർഷകർ തിരിച്ചടക്കാൻ കഴിയാതായതോടെ എന്തുചെയ്യണമെന്നറിയാതെ നട്ടംതിരിയുകയാണ്. .ഫോട്ടോ: കൊറ്റനാട് പാലത്തിങ്കൽ മോഹനൻെറ കൃഷി കാട്ടുപന്നി നശിപ്പിച്ചനിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.