തർക്കഭൂമിയിലെ മത്സ്യ സ്റ്റാൾ പി.ഡബ്ല്യു.ഡി അധികൃതർ പൊളിച്ചുമാറ്റി

പന്തളം: തുമ്പമൺ പഞ്ചായത്തിലെ തർക്കഭൂമിയിലെ പഞ്ചായത്ത് മത്സ്യ സ്റ്റാൾ പി.ഡബ്ല്യു.ഡി അധികൃതർ പൊളിച്ചുമാറ്റി. വെള്ളിയാഴ്ച രാവിലെ ആറോടെ പൊലീസ് സഹായത്തോടെ എത്തിയ പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥർ എക്സ്കവേറ്റർ ഉപയോഗിച്ച് പൊളിച്ചുമാറ്റിയത്. തടയാൻ ശ്രമിച്ച പഞ്ചായത്ത് പ്രസിഡൻറ് റോണി സക്കറിയ, വൈസ് പ്രസിഡൻറ് അഡ്വ. രാജേഷ്, ഒന്നാം വാർഡ് മെംബർ ഗിരീഷ് എന്നിവരെ പൊലീസ് ബലംപ്രയോഗിച്ച് മാറ്റി. പഞ്ചായത്ത് വക സ്ഥലത്ത് അനുമതി കൂടാതെ ഡി.ഡബ്ല്യു.ഡി ബോർഡ് സ്ഥാപിച്ചിരുന്നു. ബോർഡ് സ്ഥാപിച്ചതിനെത്തുടർന്ന്​ സ്ഥലത്തെ അവകാശവാദമുന്നയിച്ച് പഞ്ചായത്ത് അടൂർ മുനിസിപ്പൽ കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. സ്ഥലത്തെക്കുറിച്ച് തർക്കം നിലനിൽക്കുന്നതിനിടയിലാണ് പഞ്ചായത്തിന് നോട്ടീസ് പോലും നൽകാതെ പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥർ പുലർച്ചയെത്തി പൊളിച്ചുമാറ്റിയത്​. മാർച്ച് 31 വരെ മത്സ്യ സ്റ്റാൾ നടത്താൻ പഞ്ചായത്ത് അനുമതി നൽകിയതാണ്. സംഭവം കലക്ടറുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്‍റ്​ റോണി സക്കറിയ പറഞ്ഞു. ഫോട്ടോ: തുമ്പമൺ പഞ്ചായത്തിലെ മത്സ്യ സ്റ്റാൾ പി.ഡബ്ല്യു.ഡി അധികൃതർ പൊളിച്ചുമാറ്റുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.