അടൂർ: കടമ്പനാട് പഞ്ചായത്തിലെ തുവയൂർ തെക്ക് ഗവ. ആയുർവേദ ആശുപത്രിയിൽ ജീവിത ശൈലി രോഗ ക്ലിനിക് ആരംഭിച്ചു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് പ്രിയങ്ക പ്രതാപ് അധ്യക്ഷതവഹിച്ചു. സീനിയർ മെഡിക്കൽ ഓഫിസർ ഡോ. അനു തോമസ് റിപ്പോർട്ട് അവതരിപ്പിച്ചു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ആർ. തുളസീധരൻ പിള്ള, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എസ്. രാധാകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എസ്. ഷിബു, വിമല മധു, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ മണിയമ്മ മോഹൻ, നെൽസൺ ജോയിസ്, പഞ്ചായത്ത് അംഗം ലിന്‍റോ വൈ, സി.ഡി.എസ് ചെയർപേഴ്സൻ ഫൗസിയ, ജില്ല മെഡിക്കൽ ഓഫിസർ ഡോ. പി.എസ്. ശ്രീകുമാർ, ടി.ആർ. ബിജു, ഡോ. എ. സുരേഷ്കുമാർ, ബി. ബിജുകുമാർ, പൊടിമോൻ കെ.മാത്യു, വൈ. രാജൻ, കെ. രവീന്ദ്രൻപിള്ള, മിനി അച്ചൻകുഞ്ഞ്, ഷൈജു മെഡിക്കൽ ഓഫിസർ ഡോ. ബി. അജയൻ എന്നിവർ സംസാരിച്ചു. PTL ADR Hospital തുവയൂർ തെക്ക് ഗവ. ആയുർവേദ ആശുപത്രിയിൽ ജീവിതശൈലീ രോഗ ക്ലിനിക് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.