പന്തളം: യുക്രയ്നിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാൻ കേന്ദ്ര-കേരള സർക്കാറുകൾ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് യൂത്ത് ലീഗ് ജില്ല പ്രസിഡന്‍റ് മുഹമ്മദ് ഹനീഫ ആവശ്യപ്പെട്ടു. പന്തളത്ത് യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ നടത്തിയ യുദ്ധവിരുദ്ധ സായാഹ്ന സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുനിസിപ്പൽ പ്രസിഡന്‍റ് ഇൻ ചാർജ് അഷ്റഫ് അധ്യക്ഷത വഹിച്ചു. ജില്ല ലീഗ് വൈസ് പ്രസിഡന്‍റ് എ.കെ. അക്ബർ മുഖ്യപ്രഭാഷണം നടത്തി. ഷെരീഫ്, അജീബ്, സൈനുദ്ദീൻ, സാദിഖ്, റാഷിദ് എന്നിവർ സംസാരിച്ചു. ഫോട്ടോ: പന്തളത്ത് യൂത്ത് ലീഗ് സംഘടിപ്പിച്ച യുദ്ധവിരുദ്ധ സായാഹ്ന സദസ്സ് ജില്ല പ്രസിഡന്‍റ് മുഹമ്മദ് ഹനീഫ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.