തിരുവല്ല: പെരിങ്ങരയിൽ മതിലിനോട് ചേർന്ന് കൂട്ടിയിട്ട വിറകിനടിയിൽ ഒളിച്ച മൂർഖൻ പാമ്പിനെ പാമ്പ് പിടിത്ത വിദഗ്ധൻ ചക്കുളം പ്രജീഷെത്തി പിടികൂടി. പെരിങ്ങര നെടുന്തറയിൽ വീട്ടിൽ രവിയുടെ പുരയിടത്തിലെ മതിലിന് സമീപത്തുനിന്ന് തിങ്കളാഴ്ച രാത്രി 11ഓടെയാണ് നാലടിയോളം നീളമുള്ള യത്. രാത്രി പത്തോടെ മുറ്റത്തോട് ചേർന്ന് രവിയാണ് പാമ്പിനെ കണ്ടത്. തുടർന്ന് അയൽവാസികളെ വിവരമറിയിച്ചു. ആളനക്കം കണ്ടതോടെ വിറകുകൾക്കിടയിൽ ഒളിച്ചു. മുൻ ഗ്രാമപഞ്ചായത്ത് അംഗം എൻ.എം. ഷിബു അറിയിച്ചതിനെ തുടർന്ന് ചക്കുളം പ്രജീഷെത്തി പാമ്പിനെ പിടികൂടുകയായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.