മധുരം മലയാളം ക്ലാസ്

അടൂർ: പഴകുളം മേട്ടുംപുറം സ്വരാജ് ഗ്രന്ഥശാല ആഭിമുഖ്യത്തിൽ ലോക മാതൃഭാഷ ദിനത്തിൽ ബാലവേദി അംഗങ്ങൾക്കായി മലയാളം അക്ഷരം ക്ലാസ് നടത്തി. ആർട്ടിസ്റ്റ്​ പഴകുളം ആന്‍റണി ഉദ്ഘാടനം ചെയ്തു. കവി വിനോദ് മുളമ്പുഴ ക്ലാസെടുത്തു. ബാലവേദി പ്രസിഡന്‍റ്​ കുമാരി അപർണ അധ്യക്ഷത വഹിച്ചു. ഹരികൃഷ്ണൻ, സിബി, ആർ. രാജേഷ്‌, കുടശനാട് മുരളി ഗ്രന്ഥശാലപ്രസിഡന്‍റ്​ എസ്. മീരസാഹിബ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.