പത്തനംതിട്ട: സരസകവി മൂലൂര്‍ എസ്. പത്മനാഭപ്പണിക്കരുടെ 153മത് ജയന്തിയും സ്മാരകത്തിൻെറ 33മത് വാര്‍ഷികവും ഇലവുംതിട്ട സരസകവി മൂലൂര്‍ സ്മാരകത്തില്‍ നടക്കും. 27ന് ഉച്ചകഴിഞ്ഞ് 3.30ന് മന്ത്രി സജി ചെറിയാന്‍ ആഘോഷപരിപാടി ഉദ്ഘാടനം ചെയ്യും. മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷതവഹിക്കും. 28ന് രാവിലെ 10ന് 'കുടുംബശ്രീയും വികസനവും' വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ കുടുംബശ്രീ നാഷനല്‍ റിസോഴ്‌സ് ഓര്‍ഗനൈസേഷന്‍ ചീഫ് ഓപറേറ്റിങ് ഓഫിസര്‍ സജിത് സുകുമാരന്‍ നയിക്കും. 'നീര്‍ത്തടാധിഷ്ഠിത വികസനവും കുടുംബശ്രീയും' വിഷയം ജില്ല മണ്ണ് സംരക്ഷണ ഓഫിസര്‍ അരുണ്‍കുമാര്‍ നയിക്കും. ഉച്ചകഴിഞ്ഞ് 3.30ന് കേരള നവോത്ഥാന സ്മൃതി കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മനോജ് പട്ടാന്നൂര്‍ മുഖ്യപ്രഭാഷണം നടത്തും. മാര്‍ച്ച് ഒന്നിന് രാവിലെ 10ന് കവിസമ്മേളനം മലയാളം മിഷന്‍ ഡയറക്ടറും കവിയുമായ മുരുകന്‍ കാട്ടാക്കട ഉദ്ഘാടനം ചെയ്യും. 3.30ന് മൂലൂര്‍ അവാര്‍ഡ് സമര്‍പ്പണം കൃഷി മന്ത്രി പി. പ്രസാദ് നിര്‍വഹിക്കും. 36മത് മൂലൂര്‍ അവാര്‍ഡിനായി ഡി. അനില്‍കുമാര്‍ രചിച്ച അവിയങ്കോര എന്ന കവിത സമാഹാരവും നവാഗത കവികള്‍ക്കായുള്ള എട്ടാമത് മൂലൂര്‍ പുരസ്‌കാരത്തിന് ജിബിന്‍ എബ്രഹാം എഴുതിയ ബുദ്ധൻെറ മകള്‍ എന്ന കവിതയുമാണ് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. വന്യജീവി ആക്രമണം; കേരള കര്‍ഷക യൂനിയന്‍ ധർണ നടത്തി പത്തനംതിട്ട: വന്യജീവി ആക്രമണങ്ങള്‍ക്കെതിരെ കേരള കര്‍ഷക യൂനിയന്‍ എം ജില്ല സമിതി സംഘടിപ്പിച്ച തപാല്‍ ഓഫിസ് ധര്‍ണ കേരള കോണ്‍ഗ്രസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി അലക്‌സ് കോഴിമല ഉദ്ഘാടനം ചെയ്തു. കേരള കോണ്‍ഗ്രസ് എം ജില്ല പ്രസിഡന്‍റ് എന്‍.എം. രാജു മുഖ്യപ്രഭാഷണം നടത്തി. വന്യജീവി സംരക്ഷണനിയമം ഭേദഗതി ചെയ്യന്നമെന്നും ഈ നിയമം ദൂരപയോഗം ചെയ്യുന്ന വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിവേണമെന്നും എന്‍.എം. രാജു ആവശ്യപ്പെട്ടു. കര്‍ഷകരെ കള്ളക്കേസില്‍ ഉള്‍പ്പെടുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ പാര്‍ട്ടി നിയമനടപടി കൈക്കൊള്ളുമെന്നും വനംവകുപ്പുകാര്‍ കള്ളക്കേസില്‍ കുടുക്കിയ കര്‍ഷകര്‍ക്കായി കേരള കോണ്‍ഗ്രസ് നിയമപോരാട്ടം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷക യൂനിയന്‍ എം ജില്ല പ്രസിഡന്‍റ് ജോണ്‍ വി.തോമസ് അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ചെറിയാന്‍ പോളച്ചിറയ്ക്കല്‍, എലിസബത്ത് മാമ്മന്‍ മത്തായി, ജില്ലാ ജനറല്‍ സെക്രട്ടറി ജോര്‍ജ് എബ്രഹാം, ആലിച്ചന്‍ ആറൊന്നില്‍, കുര്യന്‍ മടക്കല്‍, എബ്രഹാം വാഴയില്‍, സജു മിഖായേല്‍, സജി അലക്‌സ്, റിന്‍റോ തോപ്പില്‍, മാത്യു നൈനാന്‍, തോമസ് മോദി, രാജേഷ് പി.തോമസ്, അനില്‍ വിളയാടില്‍, മാത്യു സി.ജോര്‍ജ്, ജോണ്‍സന്‍ പെരിങ്ങനാട്, ജോര്‍ലി മാത്യു എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.