വീട്ടിൽനിന്ന്​ വിദേശമദ്യ ശേഖരം പിടികൂടി

പന്തളം: വീട്ടിൽ അനധികൃതമായി സൂക്ഷിച്ച വിദേശമദ്യ ശേഖരം എക്സൈസ് സംഘം പിടികൂടി. കുളനട-ആറന്മുള റോഡിൽ ഗുരുമന്ദിരത്തിന് സമീപം ചാങ്ങിഴേത്ത് കിഴേക്കേതി മധുസൂദന‍ൻെറ വീട്ടിൽനിന്നാണ് ചൊവ്വാഴ്ച രാവിലെ പത്തനംതിട്ട എക്സൈസ് സ്​പെഷൽ സ്ക്വാഡ് മദ്യശേഖരം പിടികൂടിയത്. ഒരു ലിറ്ററി‍ൻെറ 16 കുപ്പി മദ്യവും 375 മില്ലിയുടെ 50 കുപ്പിയും 100 ടെട്ര പാക്കറ്റും പുകയില ഉൽപന്നങ്ങളുമാണ് ലഭിച്ചത്. വീടി‍ൻെറ മുന്നിലും പിന്നിലും പ്രത്യേക രീതിയിൽ അടുക്കി വെച്ചിരുന്ന വിറകുകൾക്ക് ഇടയിലാണ് മദ്യം ഒളിപ്പിച്ചുവെച്ചത്. 70,000 രൂപയുടെ മദ്യശേഖരമാണ് കണ്ടെടുത്തതെന്ന് എക്സൈസ് പറഞ്ഞു. കഴിഞ്ഞ വർഷം മാർച്ചിലും ഇയാളുടെ വീട്ടിൽനിന്ന് വിദേശമദ്യം ശേഖരം പിടികൂടിയിരുന്നു. മധുസൂദനനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. എക്സൈസ് സ്​പെഷൽ സ്ക്വാഡ് സി.ഐ എസ്. ഷിജുവി‍ൻെറ നേതൃത്വത്തിൽ പ്രിവന്‍റിവ് ഓഫിസർ ഹരീഷ് കുമാർ, ഉദ്യോഗസ്ഥരായ വിമൽ കുമാർ, രാജേഷ്, ഷിബു, ബിനേഷ് പ്രഭാകർ, ആകാശ് മുരളി, ഡബ്ല്യു.സി.ഒ കവിത എന്നിവർ റെയ്ഡിൽ പങ്കെടുത്തു. ഫോട്ടോ: മധുസൂദനൻ ഫോട്ടോ: പിടികൂടിയ വിദേശമദ്യങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.