നിർധന വിദ്യാർഥിക്ക് സ്നേഹഭവനം ഒരുങ്ങി

തിരുവല്ല: എം.ജി.എം.എച്ച്.എസ്.എസിലെ പൂർവ വിദ്യാർഥി പ്രിൻസും കുടുംബവും പൂർവ വിദ്യാർഥി സംഘടനയും അധ്യാപകരും ചേർന്ന് നിർധന വിദ്യാർഥിക്ക് സ്നേഹഭവനം നിർമിച്ചുനൽകി. വീടി‍ൻെറ താക്കോൽദാനം പ്രിൻസിപ്പൽ നാൻസി വർഗീസ്, ഹെഡ്മിസ്ട്രസ് ജമീല ജോബ്​ എന്നിവർ ചേർന്ന്​ നിർവഹിച്ചു. മുൻ ഹെഡ്മാസ്റ്റർ റെജി മാത്യു, എം.ജി.എം.എൽ.പി.എസ് ഹെഡ് മാസ്റ്റർ ഷിജോ ബേബി, പൂർവ വിദ്യാർഥിസംഘടന ട്രഷറർ വർഗീസ് ജേക്കബ്, സ്റ്റാഫ് സെക്രട്ടറി ഷേർളി തോമസ്, അധ്യാപകരായ ബാബു ടി.സി, ജെനി ജോസ്, രേഷ്​മ ഹെലൻ എന്നിവർ പങ്കെടുത്തു. ചാത്തങ്കരി അർധനാരീശ്വര ക്ഷേത്രത്തിൽ ശിവരാത്രി ഉത്സവം തിരുവല്ല: ചാത്തങ്കരി അർധനാരീശ്വര ക്ഷേത്രത്തിൽ ശിവരാത്രി ഉത്സവത്തിന്​ ചൊവ്വാഴ്ച കൊടിയേറും. രാവിലെ ഏഴിന് എസ്.എൻ.ഡി.പി യോഗം ഇൻസ്‌പെക്ടിങ്​ ഓഫിസർ എസ്. രവീന്ദ്രൻ ധർമപതാക ഉയർത്തും. തുടർന്ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, കലശാഭിഷേകം 7.30നും എട്ടിനും മധ്യേ ക്ഷേത്രതന്ത്രി നാരായണപ്രസാദ് തന്ത്രിയുടെയും മേൽശാന്തി ഷിബുരാജ് ശർമയുടെയും മുഖ്യകാർമികത്വത്തിൽ കൊടിയേറ്റ് എന്നിവ നടക്കും. വൈകീട്ട് ദീപക്കാഴ്ച 7.15ന്, തുടർന്ന്​ കോടുകുളഞ്ഞി ശ്രീനാരായണ വിശ്വധർമമഠം മഠാധിപതി സ്വാമി ശിവബോധാനന്ദ ശിവശതകത്തെക്കുറിച്ച് പ്രഭാഷണം നടത്തും. 23ന് രാവിലെ മുതൽ വിശേഷാൽ പൂജകൾ, 24ന് രാത്രി ഒമ്പതിന് നാടകം, 25ന് രാവിലെ 6.30ന് സമൂഹ അഷ്ടദ്രവ്യ ഗണപതിഹോമം, 27ന് രാത്രി എട്ടിന് നാടൻപാട്ട്, മാർച്ച് ഒന്നിന് 12.30ന് സമൂഹസദ്യ. 10.35ന് ആറാട്ട് പുറപ്പാട്, തുടർന്ന് ആറാട്ട് വരവ്. വിദ്യാർഥികൾക്കായി കൗൺസലിങ്​ തിരുവല്ല: പരീക്ഷപ്പേടി അകറ്റാൻ തിരുമൂലപുരം എസ്.എൻ.വി.എസ് ഹൈസ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥികൾക്കായി കൗൺസലിങ്​ ക്ലാസ് നടത്തി. റിട്ട. ഡയറ്റ് പ്രിൻസിപ്പലും വിദ്യാഭ്യാസ പ്രവർത്തകനുമായ ഡോ.ആർ. വിജയമോഹൻ ക്ലാസെടുത്തു. പി.ടി.എ പ്രസിഡന്‍റ്​ അനിൽകുമാർ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ഡി. സന്ധ്യ, സീനിയർ അധ്യാപിക അജിത.എസ്, വിദ്യാർഥികളായ ഗൗരി നന്ദന എ.എസ്, ശ്രീപ്രിയ.എസ് എന്നിവർ സംസാരിച്ചു. 134 വിദ്യാർഥികൾ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.