വടശ്ശേരിക്കര: തെരുവുനായ ശല്യം മൂലം വളർത്തുമൃഗങ്ങളെ പോലും സംരക്ഷിക്കാനാകാതെ വലയുകയാണ് വടശ്ശേരിക്കര മേഖലയിലെ ജനങ്ങൾ. വടശ്ശേരിക്കര ടൗണിലും ഗ്രാമപ്രദേശങ്ങളിലുമെല്ലാം തെരുവുനായ്ക്കൾ സ്വൈര വിഹാരം നടത്തുകയാണ്. തോട്ടം, വനമേഖലകൾ ഏറെയുള്ള വടശ്ശേരിക്കരയിലുടനീളം മാംസാവശിഷ്ടങ്ങൾ ഉൾപ്പെടെ മാലിന്യം വലിച്ചെറിയുന്നതിനാൽ തെരുവുനായ്ക്കളുടെ ശല്യം അടിക്കടി വർധിക്കുകയാണ്. വളർത്തുമൃഗങ്ങളെയും വീട്ടിൽ വളർത്തുന്ന നായ്ക്കളെയുമെല്ലാം തെരുവുനായ്ക്കൾ ആക്രമിക്കുന്ന സംഭവം പതിവാണ്. തെരുവുനായയുടെ കടിയേറ്റ കോഴികളെ കൂട്ടത്തോടെ കൊന്നുകുഴിച്ചുമൂടിയ സംഭവം വടശ്ശേരിക്കര ഒളികല്ല് മേഖലയിൽ ഉണ്ടായി. കടിയേറ്റ ആട്, പശു തുടങ്ങിയ വളർത്തുമൃഗങ്ങൾക്ക് വെറ്ററിനറി വിഭാഗമെത്തി പ്രതിരോധ കുത്തിവെപ്പ് എടുത്തിരുന്നു. അക്രമകാരികളായ നായ്ക്കളിൽ പേവിഷബാധ ഉള്ളവയുണ്ടോയെന്ന് നാട്ടുകാർക്ക് സംശയമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.