നിരണം: അപ്പര്‍കുട്ടനാടന്‍ മേഖലയായ നിരണം പഞ്ചായത്തില്‍ കുട്ടി കർഷകനായ ഇവാന്‍റെ കൃഷിയിടത്തിൽനിന്ന് ചോളത്തിന്‍റെ വിളവെടുപ്പ് നടത്തി. ഇവാന്‍റെ കൃഷിയെ സംബന്ധിച്ച് മാധ്യമങ്ങളിൽ വാർത്തയായതേടെ സംസ്ഥാന കൃഷിമന്ത്രി പി. പ്രസാദ്, ഓർത്തഡോക്സ് സഭ നിരണം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രപ്പോലീത്ത, തിരുവല്ല അതിരൂപത ആർച്ച് ബിഷപ് ഡോ. തോമസ് മാർ കൂറിലോസ്, മുൻ മന്ത്രി പന്തളം സുധാകരൻ എന്നിവർ നേരിട്ട് ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. കൂടാതെ നിരവധി സാമൂഹിക - സന്നദ്ധ സംഘടന ഭാരവാഹികളും ജനപ്രതിനിധികളും കൃഷിയിടം സന്ദർശിച്ചു. ചോള കൃഷി ചെയ്യുന്ന ഇവാന്‍ പച്ചക്കറി കൃഷിയും വ്യാപകമായി ചെയ്യുന്നുണ്ട്. നിരണം മാര്‍ത്തോമന്‍ വിദ്യാപീഠത്തിലെ ആറാം ക്ലാസ് വിദ്യാർഥിയായ ഇവാന്‍ ടോം ജിജു ചെറുപ്പം മുതല്‍ കൃഷിയില്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന വിദ്യാർഥിയാണ്. വീട് നില്‍ക്കുന്ന 14 സെന്‍റില്‍ വീടും മുറ്റവും കഴിഞ്ഞ് ബാക്കിയുള്ള അഞ്ച് സെന്‍റ് സ്ഥലത്താണ് ഇവാന്‍ കൃഷി ചെയ്തിരിക്കുന്നത്. ഇപ്പോള്‍ വീടിന്‍റെ മുറ്റത്ത് നൂറ് മൂടോളം ചോളം കൃഷി ചെയ്തിട്ടുണ്ട്. ഇതില്‍ നിറയെ ചോളം വിളയുകയും ചെയ്യുന്നു. കാബേജ്, കോളിഫ്ലവര്‍, വിവിധയിനം പയര്‍, പാവല്‍, കോവല്‍, വെണ്ട, പച്ചമുളക്, കാന്താരി, പടവലം തുടങ്ങിയവയെല്ലാം ഇവാന്‍ കൃഷി ചെയ്യുന്നുണ്ട്. നിരണം സ്വദേശി പൊതുപ്രവർത്തകൻ ജിജു വൈക്കത്തുശ്ശേരിയുടെയും ബിന്ദു ജെ.വൈക്കത്തുശ്ശേരിയുടെയും ഇളയ മകനാണ് ഇവാന്‍. ക്രിസ്റ്റിയാണ് സഹോദരന്‍. വിളവെടുപ്പുത്സവം ശ്രീ കൃഷ്ണാശ്രമം മഠാധിപതി നിർണാനന്ദ മഹാരാജ് ഉദ്ഘാടനം ചെയ്തു. നിരണം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി ചെയർമാൻ അലക്സ് പുത്തൂപ്പള്ളി അധ്യക്ഷതവഹിച്ചു. ഐക്യരാഷ്ട്രസഭ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡർ ഡോ. ജോൺസൺ വി.ഇടിക്കുള മുഖ്യപ്രഭാഷണം നടത്തി. വിഷ്ണു തിരുമൂലപുരം, ദാനിയേൽ തോമസ്, വിഷ്ണു പുതുശ്ശേരി എന്നിവർ പങ്കെടുത്തു. photo. വിളവെടുപ്പ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.