ദര്‍ശനമില്ലാത്ത കഴിവുകള്‍ അന്ധതയെക്കാള്‍ മോശം -ഡോ. യുയാക്കീം മാര്‍ കൂറിലോസ്‌ മെത്രാപ്പോലീത്ത

പത്തനംതിട്ട: ദര്‍ശനമില്ലാത്ത കഴിവുകള്‍ അന്ധതയെക്കാള്‍ മോശമാണെന്ന്​ ഡോ. യുയാക്കീം മാര്‍ കൂറിലോസ്‌ സഫ്രഗന്‍ മെത്രാപ്പോലീത്ത പറഞ്ഞു. 127ാം മാരാമണ്‍ കണ്‍വെന്‍ഷന്റെ സമാപനയോഗത്തിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഈ കാലഘട്ടത്തില്‍ പുത്തന്‍ ഒഴികഴിവുകള്‍, കാഴ്ചപ്പാടുകളും ഉണ്ടാവണം. ഈ അടുത്ത കാലത്തു നടക്കുന്ന കൊലപാതകങ്ങള്‍ ഒരുതരം നഷ്ടപ്പെടുന്ന സമൂഹത്തിന്റെ അടയാളമാണ്‌. സമൂഹത്തിന്റെ അധഃപതനത്തിനുകാരണം ദൈവികദര്‍ശനം ഇല്ലാത്തതാണ്‌. മനുഷ്യന്‍ ഇല്ലാതാകുന്ന കാലം, ജാതീയത, അഭയാര്‍ഥികള്‍ എന്നീ അടിസ്ഥാനത്തില്‍ മനുഷ്യന്‍ വിഭജിക്കപ്പെടുന്നു. ദൈവത്തെ ഓര്‍ത്തുകൊണ്ട്‌ നല്ല ദര്‍ശനം ഉണ്ടായെങ്കില്‍ മാത്രമേ മുന്നോട്ടുപോകാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. ഉയരങ്ങളില്‍നിന്ന് താഴ്വരയിലേക്കുള്ള വചനയാത്രക്ക്​ തുടക്കമാണ്‌ മാരാമണ്‍ കണ്‍വെന്‍ഷന്‍ എന്ന്‌ സമാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ ഡോ. ജോണ്‍ സാമുവല്‍ പൊന്നുസാമി പറഞ്ഞു. ദൈവവചന കേള്‍വിയിലൂടെ വിശ്വാസത്താല്‍ ഈ ദിവസങ്ങളില്‍ ഉറപ്പിക്കപ്പെട്ടു. ഇനിയും ഈ വിശ്വാസ സ്ഥിരതയില്‍ നിന്നുകൊണ്ട്‌ സമൂഹത്തിന്റെ താഴ്വരയിലേക്ക്‌ ഇറങ്ങണം. നീതിയും സമാധാനവും അടങ്ങുന്ന ദൈവരാജ്യാനുഭവം ഉണ്ടാവണം. അതാണ്‌ ദൈവം ആഗ്രഹിക്കുന്നത്‌. നീതിയിലധിഷ്ഠിതമായ ഒരു രാഷ്‌ട്രം, അതാണ്‌ ദൈവം മുന്നോട്ട്‌ വെക്കുന്ന ദൈവരാജ്യാനുഭവം. എല്ലാ സൃഷ്ടികളെക്കുറിച്ചു ദൈവത്തിനു ഒരു ഉദ്ദേശ്യം ഉണ്ട്‌. ക്രിസ്‌ത്യാനിയുടെ ജീവിതം ഒരിക്കലും സാമ്രാജ്യത്വശക്തികളുടെ കൈയില്‍ അല്ല, അത്‌ ക്രിസ്‌തുവിന്റെ കരങ്ങളിലാണ് -അദ്ദേഹം പറഞ്ഞു. PTL 13 PONNU മാരാമണ്‍ കണ്‍വെന്‍ഷന്‍ സമാപനസമ്മേളനത്തില്‍ ഡോ. ജോണ്‍ സാമുവല്‍ പൊന്നുസാമി മുഖ്യപ്രഭാഷണം നടത്തുന്നു PTL 14 MINISTERS മാരാമണ്‍ കണ്‍വെന്‍ഷന്‍ സമാപനസമ്മേളനത്തില്‍ മന്ത്രിമാരായ സജി ചെറിയാന്‍, റോഷി അഗസ്‌റ്റിന്‍, പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശന്‍, ആന്റോ ആന്റണി എം.പി, മുൻ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല തുടങ്ങിയവർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.